

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പൊതുനിരത്തില്‍ ഓടിക്കാന്‍ ബൈക്ക് നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നിയമനടപടിയുമായി ദുബായ് പൊലിസ്. കുട്ടികളുടെ സുരക്ഷയില്‍ വീഴ്ച വരുത്തുന്ന രക്ഷിതാക്കള്‍ കനത്ത പിഴക്ക് പുറമെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. മറ്റൊരു കുട്ടിയെ പിന്നിലിരുത്തി പൊതുനിരത്തിലൂടെ സാഹസികമായി ബൈക്ക് ഓടിച്ച ഒരു കുട്ടിയുടെ രക്ഷിതാവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് നടപടി എടുത്തിരുന്നു. വാഹനം വിട്ടുകിട്ടാന്‍ 50,000 ദിര്‍ഹം പിഴയടക്കണമെന്ന് പൊലീസ് അറിയിച്ചു.
ട്രാഫിക് നിയമങ്ങള്‍ അറിയില്ലായിരുന്നു എന്ന രക്ഷിതാവിന്റെ വാദം പൊലീസ് തള്ളി. നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മ ശിക്ഷയില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള കാരണമല്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബായ് പൊലീസിന്റെ ടോള്‍ ഫ്രീ നമ്പര്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ അറിയിക്കണമെന്ന് പൊതുജനങ്ങളോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Content Highlights: Dubai Police is taking strict action against parents who allow their children to ride bikes on public roads. Recently, a guardian was fined Dh50,000 after a child was caught riding a quad bike on a residential street. The police warned that parents will be held responsible for their children's dangerous behavior and face legal consequences