റമദാൻ മാസത്തിൽ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ആശ്വാസമായി എയർ അറേബ്യ; ടിക്കറ്റ് നിരക്കുകൾ കുറയ്ക്കും

ടിക്കറ്റ് നിരക്കിനും സീറ്റുകളുടെ ലഭ്യതയ്ക്കും അനുസരിച്ചായിരിക്കും ഇളവുകൾ ലഭിക്കുക

റമദാൻ മാസത്തിൽ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ആശ്വാസമായി എയർ അറേബ്യ; ടിക്കറ്റ് നിരക്കുകൾ കുറയ്ക്കും
dot image

റമദാൻ കാലയളവിൽ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ആശ്വാസമായി എയർ അറേബ്യ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ പരിമിതമായ സീറ്റുകൾക്ക് 40 ശതമാനം വരെ ഇളവ് ലഭിക്കും. ഫെബ്രുവരി 25-ന് മുമ്പായി ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതുണ്ട്. 2026 മാർച്ച് മുതൽ ജൂൺ വരെയുള്ള യാത്രകൾക്കാണ് ഈ ഓഫറുണ്ടായിരിക്കും.

ടിക്കറ്റ് നിരക്കിനും സീറ്റുകളുടെ ലഭ്യതയ്ക്കും അനുസരിച്ചായിരിക്കും ഇളവുകൾ ലഭിക്കുക. 'ബേസിക്' ടിക്കറ്റുകൾക്ക് കുറഞ്ഞ ഇളവും 'അൾട്ടിമേറ്റ്' പോലുള്ള ഉയർന്ന കാറ്റഗറി ടിക്കറ്റുകൾക്ക് 40 ശതമാനം വരെ വലിയ ഇളവുകളും ലഭിക്കും. റമദാനും തുടർന്നുവരുന്ന അവധിക്കാലവും കാരണം യാത്രാക്കാരുടെ തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ, നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് ലാഭകരമാകുവാൻ സഹായിക്കും. ഷാർജ ആസ്ഥാനമായുള്ള ഈ ബജറ്റ് എയർലൈനിന്റെ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഓഫർ നിരക്കിൽ ടിക്കറ്റുകൾ സ്വന്തമാക്കാം.

യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യുന്നവർക്ക് ഈ ഓഫർ വലിയ ലാഭമുണ്ടാക്കും. എന്നാൽ കുറഞ്ഞ നിരക്കിലുള്ള സീറ്റുകൾ പരിമിതമായതിനാൽ ടിക്കറ്റുകൾ വേഗത്തിൽ വിറ്റുതീരാൻ സാധ്യതയുണ്ട്. പ്രാദേശികവും അന്തർദ്ദേശീയവുമായ എയർ അറേബ്യയുടെ വിപുലമായ ശൃംഖലയിൽ ഈ ഓഫർ ലഭ്യമാണ്. ഈ മാസം 18 മുതൽ ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ റമദാൻ വ്രതം ആരംഭിച്ചിരുന്നു. ഒമാനിൽ 19-ാം തിയതി മുതലാണ് റമദാൻ വ്രതം ആരംഭിച്ചത്.

Content Highlights: Air Arabia is offering discounts of up to 40% on flights for travelers planning to fly during Ramadan. The promotion applies to bookings made before February 25, 2026, for travel between March 25 and June 15, 2026.

dot image
To advertise here,contact us
dot image