വാങ്ങലുകൾ‌ ഡിജിറ്റലാകും; റിയൽ എസ്റ്റേറ്റ് നിക്ഷേപ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ദുബായ്

സാധാരണക്കാര്‍ക്കും റിയല്‍ എസ്റ്റേറ്റ് വിപണിയുടെ ഭാഗമാകാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.

വാങ്ങലുകൾ‌ ഡിജിറ്റലാകും; റിയൽ എസ്റ്റേറ്റ് നിക്ഷേപ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ദുബായ്
dot image

റിയല്‍ എസ്റ്റേറ്റ് നിക്ഷേപ രംഗത്ത് ദുബായില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. കെട്ടിടങ്ങളുടെയും വീടുകളുടെയും ഓഹരികള്‍ വാങ്ങാന്‍ ഡിജിറ്റല്‍ ടോക്കണ്‍ സംവിധാനവുമായി ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ്. ഓഹരികള്‍ ഡിജിറ്റല്‍ ടോക്കണുകളായി വാങ്ങാന്‍ കഴിയുന്ന റിയല്‍ എസ്റ്റേറ്റ് ടോക്കണൈസേഷന്‍ പദ്ധതിയുടെ രണ്ടാമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 20 മുതല്‍ വിദേശ നിക്ഷേപകര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ സ്വന്തമാക്കാം.

സാധാരണക്കാര്‍ക്കും റിയല്‍ എസ്റ്റേറ്റ് വിപണിയുടെ ഭാഗമാകാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. കെട്ടിടങ്ങളോ വീടുകളോ മുഴുവനായി വാങ്ങുന്നതിന് പകരം അവയുടെ ഓഹരികള്‍ ഡിജിറ്റല്‍ ടോക്കണുകളായി വാങ്ങാന്‍ സാധിക്കുന്നതാണ് റിയല്‍ എസ്റ്റേറ്റ് ടോക്കണൈസേഷന്‍ പദ്ധതി കെട്ടിടത്തെയോ അപ്പാര്‍ട്ട്‌മെന്റിനെയോ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് അനേകം ചെറിയ ഓഹരികളായി തിരിക്കുന്നതാണ് ഈ സംവിധാനം.

ഒരു ഫ്‌ലാറ്റ് മുഴുവനായി വാങ്ങാന്‍ വലിയ തുക ആവശ്യമാണെങ്കില്‍, ടോക്കണ്‍ രീതിയിലൂടെ അതിന്റെ ഒരു ചെറിയ ഭാഗം മാത്രം നിക്ഷേപിച്ചാല്‍ മതിയാകും. ഓരോ ടോക്കണുകളും ആ വസ്തുവിന്റെ ഉടമസ്ഥാവകാശത്തിന്റെ ഭാഗമായിരിക്കും. കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന അതേ രീതിയിലായിരിക്കും റിയല്‍ എസ്റ്റേറ്റ് ഓഹരികളുടെയും വിനിമയവും നടക്കുക. വലിയ തുക കൈവശമില്ലാത്ത സാധാരണക്കാരായ പ്രവാസികള്‍ക്കും ദുബായുടെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നിക്ഷേപകരാകാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

നേരത്തെ ഇത്തരം ടോക്കണുകള്‍ വാങ്ങാന്‍ അനുമതി ഉണ്ടായിരുന്നെങ്കിലും വില്‍ക്കാന്‍ നിയമം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ ടോക്കണുകള്‍ മറ്റൊരാള്‍ക്ക് വില്‍ക്കുന്നതിന് തടസമില്ല. ഈ മാസം 20 മുതല്‍ റിയല്‍ എസ്റ്റേറ്റ് ടോക്കണൈസേഷന്‍ പദ്ധതി നിലവില്‍ വരും. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റിന്റെയും വിര്‍ച്വല്‍ അസറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും കര്‍ശന മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ വ്യക്തിയുടെയും ഉടമസ്ഥാവകാശം ഔദ്യോഗിക ടൈറ്റില്‍ ഡീഡുകളുമായും ഡിജിറ്റലായി ബന്ധിപ്പിക്കും. അതുകൊണ്ട് തന്നെ ഓരോ ടോക്കണുകളും സുരക്ഷിതമായിരിക്കുമെന്ന് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സാക്ഷ്യപ്പെടുത്തുന്നു.

Content Highlights: Dubai is set to revolutionize its real estate investment sector with the introduction of digital property purchases. The Dubai Land Department has launched a tokenization project, allowing investors to buy and sell property tokens, representing fractional ownership of real estate assets

dot image
To advertise here,contact us
dot image