റമദാൻ മാസത്തിൽ സ്കൂൾ പ്രവ‍ർത്തന സമയത്തിൽ മാറ്റം; വിദ്യാർത്ഥികളുടെ പഠനഭാരം കുറച്ച് യുഎഇ

റമദാന്‍ മാസം അടുത്തെത്തിയ സാഹചര്യത്തിലാണ് യുഎഇയിലെ വിവിധ സ്‌കൂളുകള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറെടുക്കുന്നത്

റമദാൻ മാസത്തിൽ സ്കൂൾ പ്രവ‍ർത്തന സമയത്തിൽ മാറ്റം; വിദ്യാർത്ഥികളുടെ പഠനഭാരം കുറച്ച് യുഎഇ
dot image

റമദാന്‍ മാസത്തില്‍ യുഎ‌ഇയിലെ സ്‌കൂളുകളിലെ സമയക്രമത്തില്‍ മാറ്റം വരുത്തും. വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കുകയും ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള അനുകൂല സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്കും അധ്യാപര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്നതാണ് സ്‌കൂള്‍ സമയത്തിലെ മാറ്റം.

റമദാന്‍ മാസം അടുത്തെത്തിയ സാഹചര്യത്തിലാണ് യുഎഇയിലെ വിവിധ സ്‌കൂളുകള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറെടുക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം സ്‌കൂളുകളിലും റമദാന്‍ കാലയളവിലെ പ്രവൃത്തിസമയം രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരിക്കും. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 11.30ന് ക്ലാസുകള്‍ അവസാനിക്കും.

കുട്ടികള്‍ക്ക് അധിക സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാനും സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പാഠഭാഗങ്ങള്‍, പരീക്ഷകള്‍, അസൈന്‍മെന്റുകള്‍ എന്നിവ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും അറിയിക്കും. ഇതിന് പുറമെ പ്രധാന ആഘോഷങ്ങളും വാര്‍ഷിക പരിപാടികളും റമദാന്‍ തുടങ്ങുന്നതിന് മുന്‍പായി പൂര്‍ത്തിയാക്കുകയും ചെയ്യും. ഇഫ്താര്‍ സംഘമങ്ങള്‍ സംഘടിപ്പിക്കാനുള്ള ക്രമീകരണങ്ങളും വിവിധ സ്‌കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരം കൂടിച്ചേരലുകള്‍ കുട്ടികളില്‍ പരസ്പര സ്‌നേഹവും ഐക്യവും ശക്തിപ്പെടുത്തുന്നതിന് സഹായകരമാകുന്നുവെന്ന് വിവിധ സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

നോമ്പ് അനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് ക്ലാസ് എടുക്കുന്നതിനും മറ്റ് ചുമതലകള്‍ നിര്‍വഹിക്കുന്നതിനും ആവശ്യമായ ഇളവുകളും പിന്തുണയും നല്‍കുമമെന്നും അധികൃതര്‍ അറിയിച്ചു. ലളിതമായ പഠന രീതികളിലൂടെയും കൃത്യമായ പ്ലാനിംഗിലൂടെയും റമദാന്‍ മാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പഠനാന്തരീക്ഷം ഉറപ്പാക്കുകയാണ് സ്‌കൂളുകളുടെ ലക്ഷ്യം.

Content Highlights: The UAE has adjusted school timings during the month of Ramadan to reduce students’ academic load and provide adequate time for rest, prayers, and healthy routines. The new schedule accommodates evening meals, prayer times, and relaxation periods suitable for students observing Ramadan. Teachers are instructed to simplify study assignments and reduce workload during this period.

dot image
To advertise here,contact us
dot image