

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളകളില്‍ ഒന്നായ ഗള്‍ഫുഡിന് ദുബായില്‍ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രുചി വൈവിധ്യങ്ങളണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. ഈസ്‌റ്റേണ്‍ ഉള്‍പ്പെടെയുള്ള നിരവധി മലയാളി സംരഭങ്ങളും ശ്രദ്ധേയ സാന്നിധ്യമായി ഗള്‍ഫുഡില്‍ അണിനിക്കുന്നു.
ഗള്‍ഫുഡിന്റെ ഏറ്റവും വലിയ പതിപ്പിനാണ് ദുബായ് ഇത്തവണ ആതിഥേയത്വം വഹിക്കുകയാണ്. വേള്‍ഡ് ട്രെഡ് സെന്റര്‍, എക്സ്പോ സിറ്റി എന്നിങ്ങനെ രണ്ട് വേദികളിയാണ് ആഗോള ഭക്ഷ്യ-പാനീയ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. 195ലേറെ രാജ്യങ്ങളുടെ രുചി വൈവിധ്യങ്ങള്‍ 8500ലധികം സ്റ്റാളുകളിലായി ക്രമീകരിച്ചിരിക്കുന്നു.
ഒന്നര മില്ല്യണിലധികം ഫുഡ് പ്രൊഡക്റ്റുകളും ഇത്തവണത്തെ പ്രത്യേകതയാണ്. മലയാളി സംരഭകരുടെ സാന്നിധ്യവും ഏറെ ശ്രദ്ധേയമാണ്. ഈ മാസം മുപ്പത് വരെ ഗള്‍ഫുഡ് തുടരും. മേളയിലേക്ക് എത്തുന്നവരുടെ എണ്ണം ഓരോ മണിക്കൂറിലും വര്‍ദ്ധിക്കുകയാണ്. താമസക്കാരുടെയും സഞ്ചാരികളുടെയും റെക്കോര്‍ഡ് പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
Content Highlights: The world’s largest food and beverage exhibition, Gulfood, has commenced in Dubai. The event brings together global food industry stakeholders, including producers, traders, and innovators. Organisers said the exhibition showcases international trends, new products, and business opportunities, reinforcing Dubai’s position as a major global hub for the food and hospitality sector.