പൊതു​ഗതാ​ഗതങ്ങളിൽ മാന്യമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുക ലക്ഷ്യം; ക്യാമ്പയിനുമായി ദുബായ് ആർടിഎ

എല്ലാവർക്കും കൂടുതൽ സുഖകരവും സുരക്ഷിതവുമായ യാത്രാനുഭവം സമ്മാനിക്കുകയാണ് പ്രത്യേക ക്യാമ്പയിനിലൂടെ ആർടിഎ ലക്ഷ്യമിടുന്നത്

പൊതു​ഗതാ​ഗതങ്ങളിൽ മാന്യമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുക ലക്ഷ്യം; ക്യാമ്പയിനുമായി ദുബായ് ആർടിഎ
dot image

ദുബായ് മെട്രോ, ട്രാം ഉൾപ്പെടെയുളള പൊതു ഗതാഗത സംവിധാനങ്ങളിൽ യാത്രക്കാർക്കിടയിലെ മാന്യമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ക്യാമ്പയിനുമായി റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. യാത്രക്കാർ പിന്തുടരേണ്ട എല്ലാ അടിസ്ഥാന രീതികളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിൻ.

എല്ലാവർക്കും കൂടുതൽ സുഖകരവും സുരക്ഷിതവുമായ യാത്രാനുഭവം സമ്മാനിക്കുകയാണ് പ്രത്യേക ക്യാമ്പയിനിലൂടെ ആർടിഎ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി യാത്രക്കാർക്കിടയിൽ മാന്യമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ആർടിഎ നടത്തുന്നത്. കിയോലിസ്-എംഎച്ച്‌ഐയുമായി സഹകരിച്ചാണ് ദുബായ് മെട്രോ, ട്രാം നെറ്റ്‍വർക്കുകളിലുടനീളം ഇപ്പോൾ ക്യാമ്പയിൻ പുരോഗമിക്കുകയാണ്.

യാത്രക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിലും സ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലും സുഗമമായ ചലനം ഉറപ്പാക്കുന്നതിലുമാണ് ക്യാമ്പയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ശരിയായ റൂട്ടുകളിക്കുള്ള മെട്രോയും ട്രാമുകളും തെരഞ്ഞെടുക്കൽ, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും മുൻഗണനാ സീറ്റുകൾ നൽകൽ, വാഹനങ്ങളുടെ ഉൾവശം വൃത്തിയായി സൂക്ഷിക്കൽ എന്നിവ പാലിക്കേണ്ടതിന്റെ ആവശ്യകത അധികൃതർ ചൂണ്ടിക്കാട്ടുന്നു.

തിരക്കുള്ള സമയങ്ങളിൽ മെട്രോയിൽ കയറുന്നതിനായി ക്യൂ പാലിക്കണമെന്നും യാത്രക്കാരോട് ആവശ്യപ്പെടുന്നുണ്ട്. കൂടാതെ മെട്രോക്കുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കുറ്റകരമാണെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും കാര്യക്ഷമവും നൂതനവുമായ ഗതാഗത സംവിധാനമായി ദുബായിയെ നിലനിർത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് പ്രത്യക ക്യാമ്പയിൻ എന്ന് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. മെട്രോയിലും ട്രാമുകളിലും യാത്രക്കാരുടെ പെരുമാറ്റം നീരീക്ഷിക്കുന്നുണ്ടെന്നും ആർടിഎ വ്യക്തമാക്കി.

Content Highlights: Dubai’s Roads and Transport Authority has launched a new campaign aimed at promoting courteous and respectful behaviour in public transport. The initiative focuses on encouraging positive conduct among passengers to improve the overall travel experience. Officials said the campaign is part of broader efforts to enhance service quality and foster a culture of mutual respect among commuters.

dot image
To advertise here,contact us
dot image