

യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി ഒമാനിൽ മരണപ്പെട്ടു. മലപ്പുറം, കോട്ടക്കൽ, പുത്തൂർ സ്വദേശി വലിയപറമ്പ് കുന്നക്കാടൻ മൊയ്തീൻ മകൻ കുന്നക്കാട് അബ്ദുൽ സലാം (53) ആണ് ഒമാനിൽ വെച്ച് മരണപ്പെട്ടത്. ഷാർജയിലെ ഗസയിൽ ഗ്യാസ് ഏജൻസി നടത്തിവരികയായിരുന്നു.
മസ്കത്തിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: ഖയറുനീസ, സൗദിയിൽ ജോലി ചെയ്യുന്ന മകൻ ഇർഷാദ്, മകൾ: ഇഷാന.
Content Highlights: A Malappuram native passed away after suffering a heart attack while returning to Kerala from the UAE. The incident occurred during the return journey, sources said. Further details regarding the circumstances are awaited.