ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ 'ലേഡീസ് വിങ്' പുനസംഘടിപ്പിച്ചു

അസോസിയേഷനിലെ വനിതാ അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ലേഡീസ് വിങ്ങിന്റെ പ്രവർത്തനം വിപുലീകരിക്കാൻ യോഗം തീരുമാനിച്ചു.

ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ 'ലേഡീസ് വിങ്' പുനസംഘടിപ്പിച്ചു
dot image

ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ വനിതാ കൂട്ടായ്മയായ 'ലേഡീസ് വിങ്' രൂപീകരണവും സബ് കമ്മിറ്റി യോഗവും മനാമ കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു. ലേഡീസ് വിങ് പ്രസിഡന്റ് ദയാ ശ്യാം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ലിബി ജയ്സൺ സ്വാഗതം ആശംസിച്ചു.

അസോസിയേഷനിലെ വനിതാ അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ലേഡീസ് വിങ്ങിന്റെ പ്രവർത്തനം വിപുലീകരിക്കാൻ യോഗം തീരുമാനിച്ചു.

സബ് കമ്മിറ്റിയിൽ അം​ഗങ്ങളായവർ; സിനി പൊന്നച്ചൻ, സൂര്യ വിനീത്, ബിന്ദു ക്ലാഡി, അഞ്ജു സന്തോഷ്, വിദ്യ എസ് നായർ, സജീന നൗഫൽ, റീന മോൻസി, ആൻസി സജു എന്നിവരെ പുതിയ സബ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സിജി തോമസ്, സീനിയർ അംഗം ഷീലു റേച്ചൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലയ അനിൽ, സിമിലിയ അനീഷ്, സിൻസി പ്രിൻസ്, ദിവ്യ വിഷ്ണു, അഞ്ജു വിഷ്ണു എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു, ജനറൽ സെക്രട്ടറി സുനു കുരുവിള എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ട്രഷറർ വിനീത് നന്ദി രേഖപ്പെടുത്തി.

Content Highlights: The Bahrain Pathanamthitta District Expatriate Association has reorganised its Ladies Wing by forming a new committee. The move aims to strengthen organisational activities and enhance the participation of women members in community and welfare initiatives.

dot image
To advertise here,contact us
dot image