'ഭാര്യയ്ക്ക് ദേഷ്യം വന്നാൽ ഞാൻ കിടക്കുന്ന ഭാഗത്ത് വെള്ളം ഒഴിക്കും', അക്ഷയ് കുമാർ

ദേഷ്യം വന്നാൽ ഭാര്യ താൻ കിടക്കുന്ന കട്ടിലിന്റെ ഭാഗത്ത് വെള്ളം ഒഴിക്കുമെന്നാണ് അക്ഷയ് പറയുന്നത്.

'ഭാര്യയ്ക്ക് ദേഷ്യം വന്നാൽ ഞാൻ കിടക്കുന്ന ഭാഗത്ത് വെള്ളം ഒഴിക്കും', അക്ഷയ് കുമാർ
dot image

ബോളിവുഡിൽ ആരാധകർ ഏറെയുള്ള ദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. ഇരുവരും ഒന്നിച്ചുള്ള രസകരമായ വിഡിയോകൾക്കും ചിത്രങ്ങൾക്കുമെല്ലാം ആരാധകരേറെയാണ്. വിശേഷങ്ങളും ഇവർ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ട്വിങ്കിളിനെ കുറിച്ചുള്ള ഒരു രസകമായ കാര്യമാണ് അക്ഷയ് പങ്കുവെച്ചിരിക്കുന്നത്. ട്വിങ്കിൾ തന്നോട് ദേഷ്യപ്പെട്ടിരുക്കുമ്പോൾ ചെയ്യുന്ന കാര്യത്തെക്കുറിച്ചാണ് അക്ഷയ് പറഞ്ഞത്. ദേഷ്യം വന്നാൽ ഭാര്യ താൻ കിടക്കുന്ന കട്ടിലിന്റെ ഭാഗത്ത് വെള്ളം ഒഴിക്കുമെന്നാണ് അക്ഷയ് പറയുന്നത്. വീൽ ഓഫ് ഫോർച്ച്യൂണ്‍ എന്ന ​ഗെയിം ഷോയിൽ വച്ചായിരുന്നു അക്ഷയ് കുമാർ ഇക്കാര്യം പറഞ്ഞത്. നടി ജെനീലിയ ഡിസൂസയും ഭർത്താവ് റിതേഷ് ദേശ്മുഖും പരിപാടിയിൽ അതിഥികളായി എത്തിയിരുന്നു.

'എന്റെ ഭാര്യ വ്യത്യസ്തയാണ്. എന്റെ ഭാര്യ എന്നോട് ദേഷ്യപ്പെടുമ്പോൾ, എനിക്ക് അത് മനസ്സിലാകുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ? ഞാൻ ഉറങ്ങാൻ പോകുമ്പോഴാണ്. കാരണം ഞാൻ ഉറങ്ങാൻ പോകുമ്പോൾ എന്റെ കട്ടിലിന്റെ വശം നനഞ്ഞിരിക്കും, അവൾ അതിൽ വെള്ളം ഒഴിച്ചിരിക്കുന്നു', അക്ഷയ് കുമാർ പറഞ്ഞു. ഇത് കേട്ട് റിതേഷും ജെനീലിയയും പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം.

2001 ജനുവരി 17 ന് ആണ് അക്ഷയ് കുമാറിന്റെയും ട്വിങ്കിളിന്റെയും വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ഒരു സ്വകാര്യ വിവാഹ ചടങ്ങിൽ ഇരുവരും വിവാഹിതരായി. ഇരുവർക്കും രണ്ട് മക്കളാണ് ഉള്ളത്. അതേസമയം, പ്രിയദർശൻ ചിത്രമായ ഹൈവാനിലാണ് അക്ഷയ് കുമാർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിൽ പ്രധാന കഥാപാത്രമായി സെയ്ഫ് അലി ഖാനും എത്തുന്നുണ്ട്. ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. മുടി ട്രിം ചെയ്തു മീശ പിരിച്ച ലുക്കിലാണ് നടൻ സിനിമയിൽ എത്തുന്നത്. ചിത്രത്തിലെ കഥാപാത്രം തന്നെ പല തരത്തിൽ അത്ഭുതപ്പെടുത്തിയെന്നും രൂപപ്പെടുത്തിയെന്നും അക്ഷയ് കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഒപ്പം എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. മോഹൻലാൽ അവതരിപ്പിച്ച അന്ധനായ നായകനായി ഹിന്ദി പതിപ്പിൽ എത്തുന്നത് സെയ്ഫ് അലി ഖാൻ ആണ്. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിൽ എത്തുന്നത് അക്ഷയ് കുമാർ ആണ്. ഒരിടവേളയ്ക്ക് ശേഷം അക്ഷയ് കുമാർ അവതരിപ്പിക്കുന്ന വില്ലൻ വേഷമാണിത്. 17 വര്‍ഷങ്ങള്‍ക്കു ശേഷം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ആണിതെന്ന പ്രത്യേകത കൂടി ഹൈവാനുണ്ട്.

Content Highlights: Akshay made a humorous comment about his marital life. He said his wife pours water on his side of the bed when she gets angry. The remark was shared in a casual interaction or interview.

dot image
To advertise here,contact us
dot image