കൽപ്പറ്റയിൽ പതിനാറ് വയസുകാരന് ക്രൂരമർദ്ദനം; കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിൽ

മർദ്ദന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു

കൽപ്പറ്റയിൽ പതിനാറ് വയസുകാരന് ക്രൂരമർദ്ദനം; കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിൽ
dot image

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ പതിനാറ് വയസുകാരന് ക്രൂരമർദ്ദനം. ഫോൺ വിളിച്ചു വരുത്തിയാണ് ഒരു സംഘം വിദ്യാർത്ഥികൾ 16 വയസുകാരനെ മർദ്ദിച്ചത്. മുഖത്തും തലയിലും പുറത്തും വടി കൊണ്ട് അടിക്കുന്നതും കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. വിദ്യാർത്ഥിയെ തടഞ്ഞ് വെച്ച് മർദ്ദിച്ചെന്ന പരാതിയില്‍ കൽപ്പറ്റ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

Content Highlight : Sixteen-year-old brutally beaten in Kalpetta; footage shows him holding his feet and apologizing

dot image
To advertise here,contact us
dot image