യുഎഇയിൽ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴ

വടക്കന്‍ മേഖലകളില്‍ വരും മണിക്കൂറുകളിലും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

യുഎഇയിൽ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴ
dot image

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. അബുദബി, ദുബായ്, ഷാര്‍ജ ഉള്‍പ്പെടെയുള്ള എമിറേറ്റുകളിലെ ചില ഭാഗങ്ങളിലാണ് മഴ പെയ്തത്. അബുദബിയിലും റാസല്‍ഖൈമയിലും ഭേദപ്പെട്ട മഴ ലഭിച്ചപ്പോള്‍ മറ്റ് ഇടങ്ങളില്‍ നേരിയ തോതിലായിരുന്നു മഴ അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

വടക്കന്‍ മേഖലകളില്‍ വരും മണിക്കൂറുകളിലും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴക്കൊപ്പം രാജ്യത്തെ തണുപ്പും വര്‍ധിച്ചു. വരും ദിവസങ്ങളില്‍ രാത്രികാല താപനില 16 ഡിഗ്രി സെല്‍ഷ്യസ് വരെയാകാന്‍ സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Content Highlights: Several parts of the UAE have witnessed heavy rainfall, affecting daily life and traffic in some areas. Weather authorities have issued advisories, urging residents to exercise caution and stay updated on further alerts as unstable weather conditions continue.

dot image
To advertise here,contact us
dot image