ഇവന് ഭ്രാന്താടാ!; കിവികളെ നിലംതൊടാൻ അനുവദിക്കാതെ അഭിഷേക്; 14 പന്തിൽ ഫിഫ്റ്റി

കഴിഞ്ഞ മത്സരത്തിൽ തന്നെ ഗോൾഡൻ ഡക്കാക്കിയ ന്യൂസിലാൻഡിനോട് പ്രതികാരം വീട്ടി അഭിഷേക് ശർമ.

ഇവന് ഭ്രാന്താടാ!; കിവികളെ നിലംതൊടാൻ അനുവദിക്കാതെ അഭിഷേക്; 14 പന്തിൽ ഫിഫ്റ്റി
dot image

കഴിഞ്ഞ മത്സരത്തിൽ തന്നെ ഗോൾഡൻ ഡക്കാക്കിയ ന്യൂസിലാൻഡിനോട് പ്രതികാരം വീട്ടി അഭിഷേക് ശർമ. കിവി ബോളർമാറെ തലങ്ങും വിലങ്ങും പറത്തിയ അഭിഷേക് 14 പന്തിൽ അർധ സെഞ്ച്വറിയും നേടി. താരമിപ്പോഴും ക്രീസിലുണ്ട്. നാല് സിക്‌സറും അഞ്ചു ഫോറുകളും അർധ സെഞ്ച്വറി നേടാൻ അഭിഷേക് അടിച്ചുകൂട്ടി.

മത്സരത്തിൽ 7 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഗോൾഡൻ ഡക്കായ സഞ്ജു സാംസണിന്റെയും 13 പന്തിൽ 28 റൺസ് നേടിയ ഇഷാൻ കിഷന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് നേടിയത്. ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഹാർദിക് പാണ്ഡ്യയും രവി ബിഷ്‌ണോയിയും രണ്ട് വീതവും വിക്കറ്റ് നേടി.

നാലോവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്താണ് ബുംറ മൂന്ന് വിക്കറ്റ് നേടിയത്. ബിഷ്‌ണോയി നാലോവറിൽ 18 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. 40 പന്തിൽ 48 റൺസ് നേടിയ ഗ്ലെൻ ഫിലിപ്‌സാണ് കിവികളിൽ ടോപ് സ്‌കോറർ. മാര്‍ക്ക് ചാപ്മാന്‍ 32 റൺസും മിച്ചൽ സാന്റ്നർ 27 റൺസും നേടി.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് വിശ്രമം നല്‍കി. ജസ്പ്രിത് ബുമ്ര, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. കെയ്ല്‍ ജാമിസണ്‍ ടീമില്‍ തിരിച്ചെത്തി. ഫൗള്‍ക്‌സിനെ ഒഴിവാക്കി.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് ടി20യും വിജയിച്ച് മുന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് ഇന്ന് വിജയിച്ചാൽ പരമ്പര ഉറപ്പിക്കാം. മാത്രമല്ല ടി20 ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഒരുങ്ങാനുള്ള ഊര്‍ജവും പരമ്പര നേട്ടം ഇന്ത്യയ്ക്ക് നല്‍കും. മറുഭാഗത്ത് പരമ്പരയില്‍ തിരിച്ചെത്താനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് കിവികള്‍.

Content highlights: IND VS NZ ;Abhishek Sharma fifty from 14 balls, record

dot image
To advertise here,contact us
dot image