

അറബ് ലോകത്തെ ഏറ്റവും ചിലവേറിയ രണ്ടാമത്തെ നഗരമായി കുവൈത്ത് സിറ്റി. താമസ വാടകയിനത്തിലാണ് ഏറ്റവും കൂടുതല്‍ തുക നല്‍കേണ്ടി വരുന്നത്. ദുബായിക്ക് പിന്നിലായാണ് കുവൈത്തിന്റെ സ്ഥാനം. വരും നാളുകളില്‍ കൂടുതല്‍ ആളുകള്‍ നഗരമേഖല വിട്ട് വാടക കുറഞ്ഞ മറ്റ് പ്രദേശങ്ങളുലേക്ക് ചേക്കാറാനുളള സാധ്യതയും നിലനില്‍ക്കുന്നു.
അറബ് ലോകത്ത് താമസസൗകര്യങ്ങള്‍ക്കായി കൂതല്‍ പണം ചിലവാക്കേണ്ടി വരുന്ന രണ്ടാമത്തെ നഗരമായി കുവൈറ്റ് സിറ്റി മാറിയിരിക്കുന്നു എന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര ഏജന്‍സിയായ നംബിയോ'പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വലിയ ചിലവാണ് കുവൈത്തിനെ ഈ പട്ടികയില്‍ മുന്‍നിരയിലെത്തിച്ചത്. ദുബായിക്ക് പിന്നിലായാണ് കുവൈത്തിന്റെ സ്ഥാനം.
കുവൈത്ത് സിറ്റിക്ക് അകത്ത് ഒരു ചതുരശ്ര മീറ്ററിന് ശരാശരി 1,633 കുവൈറ്റ് ദിനാറാണ് നിലവിലെ വില. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിലയില്‍ ചെറിയ ശതമാനം കുറവുണ്ടായെങ്കിലും മറ്റ് അറബ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഉയര്‍ന്ന നിലയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുവൈത്ത് നഗരത്തില്‍ ഒരു ബെഡ്റൂം ഫ്‌ലാറ്റിന് ശരാശരി 258 ദിനാറും മൂന്ന് ബെഡ്റൂം ഫ്‌ലാറ്റിന് 560 ദിനാറോളവും പ്രതിമാസം നല്‍കേണ്ടി വരുന്നുണ്ട്. ഭൂമിയുടെ ഉയര്‍ന്ന വിലയും ബിസിനസ് കേന്ദ്രങ്ങളോട് ചേര്‍ന്ന് താമസിക്കാനുള്ള ജനങ്ങളുടെ താല്‍പ്പര്യവുമാണ് നഗരഹൃദയത്തിലെ ഈ വിലവര്‍ധനവിന് പ്രധാന കാരണം. എന്നാല്‍ നഗരത്തിന് പുറത്തുള്ള പ്രാന്തപ്രദേശങ്ങളില്‍ ചിലവ് താരതമ്യേന കുറവാണ്. അതുകൊണ്ട് തന്നെ വരും നാളുകളില്‍ ജനങ്ങള്‍ അത്തരം മേഖലകളിലേക്ക് കൂടുതലായി ചേക്കാറാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.
Content Highlights: Kuwait City has been ranked as the second most expensive city in the Arab region, according to recent reports. High living costs, particularly housing rent and daily expenses, have contributed to the city’s position, placing a significant financial burden on residents and expatriates alike.