പാണക്കാട് കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം; ഉമര്‍ ഫൈസി മുക്കത്തെ ശാസിച്ച് സമസ്ത നേതാക്കള്‍

ഉമര്‍ ഫൈസിയുടെ പരാമര്‍ശം സമസ്തയുടെ ഒരു പ്രവര്‍ത്തകനും ഒരിക്കലും ഭൂഷണമല്ലാത്തതും തീര്‍ത്തും അപമര്യാദയുമാണെന്ന് സമസ്ത നേതൃത്വം

പാണക്കാട് കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം; ഉമര്‍ ഫൈസി മുക്കത്തെ ശാസിച്ച് സമസ്ത നേതാക്കള്‍
dot image

പാണക്കാട് കുടുംബത്തിനെതിരായ അധിക്ഷേപത്തില്‍ ഉമര്‍ ഫൈസി മുക്കത്തെ ശാസിച്ച് സമസ്ത നേതാക്കള്‍. ഉമര്‍ ഫൈസിയുടെ പരാമര്‍ശം സമസ്തയുടെ ഒരു പ്രവര്‍ത്തകനും ഒരിക്കലും ഭൂഷണമല്ലാത്തതും തീര്‍ത്തും അപമര്യാദയുമാണെന്ന് സമസ്ത നേതൃത്വം വിലയിരുത്തി.

സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം ടി അബ്ദുല്ല മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ എന്നിവര്‍ ഉമര്‍ ഫൈസിയെ ശാസിക്കുകയും ഇത്തരം പ്രവര്‍ത്തനം സമസ്തയുടേയോ സമസ്ത പ്രവര്‍ത്തകരുടേയോ രീതിയല്ലെന്നും ഇതിനുള്ള പരിഹാരം ഉടന്‍ ഉണ്ടാക്കേണ്ടതാണെന്നും ഉമര്‍ ഫൈസിയെ ഓര്‍മപ്പെടുത്തുകയും ചെയ്തു. മേലില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ആരില്‍ നിന്ന് ഉണ്ടായാലും തക്കതായ നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. പാണക്കാട് കുടുംബത്തിന് ഉണ്ടായ പ്രയാസത്തില്‍ സമസ്ത നേതാക്കള്‍ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

പാണക്കാട് കുടുംബത്തെ അധിക്ഷേപിച്ച് ഉമര്‍ ഫൈസി രംഗത്തെത്തിയിരുന്നു. പാരമ്പര്യം പറഞ്ഞ് സമസ്തയെ പേടിപ്പിക്കരുതെന്നായിരുന്നു ഉമര്‍ ഫൈസി പറഞ്ഞത്. ബാഫഖി തങ്ങള്‍ മുതല്‍ ഹൈദരലി തങ്ങള്‍ വരെയുള്ളവരുടെ പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ല. വഴി പിഴച്ച് പോയവരെ പരിഗണിക്കാനാകില്ല. സമസ്ത വിലക്കിയവരുമായുള്ള കൂട്ടുകെട്ട് പാടില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞിരുന്നു. മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങി പ്രസ്ഥാനങ്ങളുമായി പാണക്കാട് തങ്ങള്‍മാര്‍ സഹകരിക്കുന്നു. മുജാഹിദുകളുടെ വോട്ട് വാങ്ങുന്നതില്‍ തെറ്റില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടുപോലും സ്വീകരിക്കരുത്. നബിയുടെ പാരമ്പര്യം മാത്രം പോര. വിശ്വാസത്തില്‍ നിന്ന് വഴി പിഴക്കരുതെന്നും ഉമര്‍ ഫൈസി പറഞ്ഞിരുന്നു.

Content Highlights- Samastha leaders have reprimanded Umar Faizi of Mukkam following allegations of derogatory remarks against the Panakkad family

dot image
To advertise here,contact us
dot image