

ഗള്‍ഫ് രാജ്യങ്ങളില്‍ ശൈത്യകാലം കൂടുതല്‍ ശക്തമാകുന്നു. വരും ദിവസങ്ങളില്‍ വിവിധ ജിസിസി രാജ്യങ്ങളില്‍ തണുപ്പ് കൂടുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ചില രാജ്യങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. പുതുവര്‍ഷം എത്തിയതിന് പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ശൈത്യകാലം കൂടുതല്‍ ശക്തമാകുന്നത്.
സൗദി, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ മേഖലകളില്‍ താപനില പൂജ്യം ഡിഗ്രി വരെയെത്തി. സൗദി അറേബ്യയിലെ വടക്കുകിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞും ശക്തമാണ്. മക്കയുടെ ഹൈറേഞ്ച് മേഖലകളിലും അല്‍ ബാഹയുടെ വിവിധ പ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി കുവൈത്തിലും തണുപ്പ് ശക്തമാണ്. വരും ദിവസങ്ങളില്‍ തണുപ്പിന്റെ കാഠിന്യം ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.
വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ കാറ്റും ശക്തമാകും. ദുരക്കാഴ്ച മറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ക്കും ജഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒമാനിലും കാലാവസ്ഥയില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ജബല്‍ ഷംസ് ഉള്‍പ്പെടെയുളള ചില സ്ഥലങ്ങളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ്. വിവിധ മേഖലകളില്‍ വരും ദിവസങ്ങളില്‍ മഴക്കും സാധ്യതയുണ്ട്. യുഎഇയില്‍ രാവിലെയും വൈകുന്നേരവും ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. ഈ മാസം പത്ത് മുതല്‍ 22 വരെയുളള കാലയളവില്‍ താപനില അഞ്ച് ഡിഗ്രി വരെ താഴാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
ജബല്‍ ജെയ്സ് പര്‍വത നിരകളിലെ താപനില പൂജ്യം ഡിഗ്രിയിലേക്ക് എത്താനും സാധ്യതയുണ്ട്. പൂലര്‍ച്ചെ മൂടല്‍ മഞ്ഞും ശക്തമാകും. ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലും താപനില വലിയ തോതില്‍ കുറയുകയാണ്. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള മുന്‍ കരുതല്‍ നടപടികളും സുരക്ഷാ നടപടികളും സ്വീകരിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു.
Content Highlights: Winter has intensified across Gulf countries, with temperatures falling to zero degrees in multiple regions. The colder conditions are being felt widely, marking a significant drop in temperatures during the season.