ഡെലിവറി ബൈക്കുകളിൽ മുൻവശത്തും നമ്പർ പ്ലേറ്റുകൾ; നിയമത്തിന് അം​ഗീകാരം നൽകി ദുബായ് ആർടിഎ

ഡിസംബർ അവസാനത്തോടെ പുതിയ നിയമം നിലവിൽ വരും

ഡെലിവറി ബൈക്കുകളിൽ മുൻവശത്തും നമ്പർ പ്ലേറ്റുകൾ; നിയമത്തിന് അം​ഗീകാരം നൽകി ദുബായ് ആർടിഎ
dot image

യുഎഇയിൽ വാണിജ്യ ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന മോട്ടോർ സൈക്കിളുകൾക്കും ഇ-ബൈക്കുകൾക്കും മുൻവശത്ത് ഒരു അധിക നമ്പർ പ്ലേറ്റ് കൂടി ഏർപ്പെടുത്തുന്നതിന് അം​ഗീകാരം നൽകി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഇത്തരം വാഹനങ്ങൾക്ക് മുമ്പ് പിൻവശത്ത് മാത്രമായിരുന്നു നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നത്. സ്വർണ നിറത്തിലുള്ള പ്ലേറ്റിൽ കറുപ്പ് നിറത്തിലുള്ള അക്ഷരങ്ങളാണ് പുതിയ നമ്പർ പ്ലേറ്റിൽ ഉപയോഗിക്കുക.

ഡിസംബർ അവസാനത്തോടെ പുതിയ നിയമം നിലവിൽ വരും. ഡെലിവറി വാഹനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനനുസരിച്ച് ഘട്ടംഘട്ടമായാണ് നമ്പർ പ്ലേറ്റുകൾ വാഹനങ്ങളിൽ ഘടിപ്പിക്കുക. എന്നാൽ വാണിജ്യേതര ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്ന ഡെലിവറി വാഹനങ്ങളിൽ ഇത്തരം നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കേണ്ട ആവശ്യമില്ല.

കഴിഞ്ഞ വർഷങ്ങളിൽ ഡെലിവറി വാഹനങ്ങളിൽ ഉണ്ടായ വർദ്ധനവാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. പുതിയ നിയമം റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡെലിവറി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗതാഗത അച്ചടക്കം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.

പാഴ്സൽ, സന്ദേശങ്ങൾ, രേഖകൾ എന്നിവയുടെ ഡെലിവറി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്‌മാർട്ട് ആപ്ലിക്കേഷനുകളിലൂടെയും നിയന്ത്രിക്കുന്ന ഡെലിവറി സേവനങ്ങൾ എന്നിവയ്ക്കായി ഉപയോ​ഗിക്കുന്ന മോട്ടർ സൈക്കികളുകളിലാണ് പ്രധാനമായും നമ്പർ പ്ലേറ്റ് ഘടിപ്പിക്കേണ്ടതെന്ന് ദുബായ് ആർടിഎ വ്യക്തമാക്കി.

Content Highlights: Dubai RTA introduces gold front plates for delivery motorcycles

dot image
To advertise here,contact us
dot image