

ഭർത്താവിനോടൊപ്പം സന്ദർശക വീസയിൽ നാട്ടിൽ നിന്നെത്തിയ മലയാളി വനിത ഷാർജയിൽ അന്തരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി റുഖിയ പാറക്കോട്ട് (67) ആണ് മരിച്ചത്. പുതിയ പറമ്പത്ത് കെഇ ഹുസ്സൻ കുട്ടി(വിച്ചാപ്പു)യോടൊപ്പം ഒരാഴ്ച മുമ്പ് മകൻ മുസ്തഫയുടെ അടുത്തെത്തിയ റുഖിയയെ ഇന്നലെ രാവിലെ ഛർദിയും ദേഹാസ്വാസ്ഥ്യവും കാരണവും ഷാർജ അൽ ഖാസിമിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടോടെ മരണം സംഭവിച്ചു.
മറ്റു മക്കൾ - കെഇ ഹാഷിം കുഞ്ഞ്, കെഇ ഹാരിസ് കോയ (എസ്എസ്എം പോളിക്ലിനിക്, തിരൂർ), അമിത ബാനു. മരുമക്കൾ - പിടി മുഹമ്മദ് സുനീഷ്, സജ്ന നടക്കാവ്, ജസീല കൊണ്ടോട്ടി, ഷബ്ന (ദുബായ്). ഇന്ന് ഉച്ചയ്ക്ക് ശേഷം മുഹൈസിന(സോണാപൂർ) മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ എംബാമിങ്ങിന് ശേഷം മയ്യിത്ത് നമസ്കാരം നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ന് രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ കബറടക്കും.
Content Highlights: Malayali woman who came from home on a visit visa dies in Sharjah