ഇ-ഇൻവോയ്സിങ് നിയമവ്യവസ്ഥകളുടെ ലംഘനം; കടുത്ത നടപടിക്കൊരുങ്ങി യുഎഇ

കഴിഞ്ഞ വർഷമാണ് ഇ-ഇൻവോയ്സിങ് നിയന്ത്രണങ്ങൾ യുഎഇ പ്രഖ്യാപിച്ചത്

ഇ-ഇൻവോയ്സിങ് നിയമവ്യവസ്ഥകളുടെ ലംഘനം; കടുത്ത നടപടിക്കൊരുങ്ങി യുഎഇ
dot image

2026 ജൂലൈയിൽ നടപ്പിലാക്കാൻ പോകുന്ന ഇ-ഇൻവോയ്സിങ് നിയമവ്യവസ്ഥകൾ ലംഘിക്കുന്ന ബിസിസിനസ് സ്ഥാപനങ്ങൾക്കുള്ള പിഴകളും ശിക്ഷകളും പ്രഖ്യാപിച്ച് യുഎഇ ധനകാര്യ മന്ത്രാലയം. ഇലക്ട്രോണിക് ഇൻവോയ്സിങ് (സാധനങ്ങൾ വാങ്ങിയതിന്റെ ബിൽ) സംവിധാനം കൃത്യമായി പാലിക്കാത്തതിന്റെ ഫലമായുണ്ടാകുന്ന ലംഘനങ്ങൾക്ക് പ്രതിദിനം 100 ദിർഹം മുതൽ മാസം 5,000 ദിർഹം വരെയാണ്.

യുഎഇയിൽ ഇലക്ട്രോണിക് ഇൻവോയിസ് പേപ്പറിൽ അച്ചടിച്ചോ അല്ലെങ്കിൽ പിഡിഎഫ് രീതിയിലോ ആണ് നൽകേണ്ടത്. ഇതിന് പകരമായി എക്സ്എംഎൽ (XML ) പോലുള്ള രീതികൾ യന്ത്രങ്ങൾക്ക് വായിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. വാറ്റ് അടക്കുമുള്ള നികുതി സംബന്ധമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ബിസിനെസ് സ്ഥാപനങ്ങൾ പേപ്പറിലോ പിഡിഎഫ് ആയോ ഇൻവോയിസുകൾ നൽകേണ്ടതാണ്. കഴിഞ്ഞ വർഷമാണ് ഇ-ഇൻവോയ്സിങ് നിയന്ത്രണങ്ങൾ യുഎഇ പ്രഖ്യാപിച്ചത്.

നിയമലംഘനം നടത്തുന്നവർക്കുള്ള പിഴയും ശിക്ഷയും ഇപ്രകാരമാണ്.

ഇ-ഇൻവോയ്സിംഗ് സംവിധാനം നടപ്പിലാക്കുന്നതിൽ ഇൻവോയ്സ് നൽകുന്ന സ്ഥാപനം പരാജയപ്പെടുകയാണെങ്കിൽ മാസം 5,000 ദിർഹം പിഴ ഈടാക്കും.

നിശ്ചിത സമയപരിധിക്കുള്ളിൽ ഇ-ഇൻവോയ്സിങ് സ്വീകർത്താവിന് ലഭിച്ചില്ലെങ്കിൽ മാസം 5,000 ദിർഹമാണ് പിഴ. ഈ സമയം നൽകുന്ന ഓരോ ഇൻവോയ്സിനും 100 ദിർഹവും പിഴയുണ്ടാകും.

ക്രെഡിറ്റ് നോട്ടുകൾ സമയപരിധിക്കുള്ളിൽ സ്വീകർത്താവിന് ലഭിച്ചില്ലെങ്കിൽ മാസം 5,000 ദിർഹമാണ് പിഴ. ഈ സമയം നൽകുന്ന ഓരോ ക്രെഡിറ്റ് നോട്ടിനും 100 ദിർഹവും പിഴയുണ്ടാകും.

സിസ്റ്റം തകരാറുണ്ടായ വിവരം നിശ്ചിത സമയപരിധിക്കുള്ളിൽ അധികാരികളെ അറിയിക്കുന്നില്ലെങ്കിൽ കാലതാമസത്തിന്റെ ഓരോ ദിവസത്തിനും 1000 ദിർഹം പിഴ വിധിക്കും.

അധികാരികളിൽ രജിസ്റ്റർ ചെയ്ത ഡാറ്റയിലെ മാറ്റങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ നിയമിക്കപ്പെട്ട അംഗീകൃത സർവീസ് പ്രൊവൈഡറെ അറിയിക്കുന്നതിൽ പരാജയപ്പെട്ടാലും കാലതാമസത്തിന്റെ ഓരോ ദിവസത്തിനും 1000 ദിർഹം പിഴയുണ്ടാകും.

Content Highlights: UAE: Penalties of up to Dh5,000 announced for violating e-invoicing regulations

dot image
To advertise here,contact us
dot image