

യുഎഇ ഇന്ന് 54-ാം ദേശീയ ദിനം ആഘോഷിക്കുകയാണ്. ഈ ദിവസത്തിൽ കുറഞ്ഞ പ്രവേശന നിരക്കിൽ സന്ദർശിക്കാൻ കഴിയുന്ന ചില സ്ഥലങ്ങളുണ്ട് യുഎഇയിൽ. ദുബായിലെ മിറാക്കിൾ ഗാർഡൻ മുതൽ അബുദാബിയിലെ പുതുതായി തുറന്ന ദേശീയ ചരിത്ര മ്യൂസിയം വരെ ഇതിൽ ഉൾപ്പെടുന്നു. അവയിൽ ചിലത് ഇതാണ്.
ദുബായ് മിറാക്കീൾ ഗാർഡൻ - പൂക്കൾകൊണ്ട് വിസ്മയം തീർക്കുന്ന ദുബായിലെ മിറാക്കിൾ ഗാർഡൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് പ്രവേശന ഫീസിൽ വലിയ കുറവ് വരുത്തിയിട്ടുണ്ട്. സാധാരണയായി മിറാക്കിൾ ഗാർഡൻ സന്ദർശിക്കാൻ യുഎഇ നിവാസികൾ 73.5 ദിർഹവും മറ്റുള്ളവർക്ക് 105 ദിർഹവുമാണ് നൽകേണ്ടത്. മൂന്ന് മുതൽ 13 വയസുവരെയുള്ള കുട്ടികൾക്ക് 80 ദിർഹമാണ് ടിക്കറ്റ് നൽകണം.
യുഎഇ ദേശീയ ദിനത്തിൽ യുഎഇ നിവാസികൾക്ക് 70 ദിർഹവും മറ്റുള്ളവർക്ക് 100 ദിർഹവുമാണ് പ്രവേശന നിരക്ക്. മൂന്ന് മുതൽ 12 വയസ് വരെ പ്രായമുള്ള യുഎഇ നിവാസികളായ കുട്ടികൾക്ക് 50 ദിർഹവും പ്രവാസികൾ ഉൾപ്പെടെ മറ്റ് ദേശക്കാരായ കുട്ടികൾക്ക് 80 ദിർഹവും പ്രവേശന നിരക്ക് നൽകണം.
ഡ്രീംലാന്റ് അക്വാ പാർക്ക് - ഉമ്മുൽ ഖുവൈനിലെ ഡ്രീംലാന്റ് അക്വാ പാർക്കിൽ 54 ശതമാനത്തോളം ടിക്കറ്റ് നിരക്കിൽ കുറവുണ്ട്. സാധാരണ മുതിർന്നവർക്കുള്ള ടിക്കറ്റിന് 200 ദിർഹം ആയിരുന്നത് 92 ദിർഹമായി കുറച്ചിട്ടുണ്ട്. കുട്ടികൾക്ക് 69 ദിർഹമാണ് പ്രവേശന നിരക്ക്.
ദുബായ് സഫാരി പാർക്ക് - ടിക്കറ്റ് നിരക്കിൽ 50 ശതമാനം കുറവാണ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയായി 50 ദിർഹമായിരുന്നു സഫാരി പാർക്കിൽ പ്രവേശന ഫീസ്. ഇത് ദേശീയ ദിനത്തിൽ 25 ദിർഹമായി കുറച്ചിട്ടുണ്ട്.
ബുർജ് ഖലീഫ 'അറ്റ് ദി ടോപ്പ്' - ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന വിശേഷണമുള്ള ബുർജ് ഖലീഫ 'അറ്റ് ദി ടോപ്പ്' ഉം ദേശീയ ദിനത്തിൽ പ്രവേശന നിരക്കിൽ കിഴിവുകൾ നൽകും.
മോഷൻഗേറ്റ് അമ്യൂസ്‌മെന്റ് പാർക്ക് - മൂന്ന് പാസുകൾ വാങ്ങുമ്പോൾ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതാണ് ഇവിടുത്തെ ഓഫർ.
ദേശീയ ചരിത്രം മ്യൂസിയം - എല്ലാ ടിക്കറ്റുകൾക്കും 54 ശതമാനം കിഴിവ്.
റിവർലാൻഡ് ദുബായ് - 54 ദിർഹത്തിനാണ് റിവർലാൻഡ് ദുബായിലെ പ്രവേശന നിരക്ക്.
സ്കീ ദുബായ് - ദേശീയ ദിനത്തിൽ 54 ദിർഹത്തിന്റെ കുറവാണ് സ്കീ ദുബായ് നൽകുന്നത്.
Content Highlights: National Day in UAE: 8 spots offering up to 54% discount on entry tickets