സഞ്ജുവിന് ഭീഷണിയാകുമോ ഇഷൻ!; സയ്യിദ് മുഷ്താഖ് അലിയിൽ സെഞ്ച്വറിക്ക് പിന്നാലെ വെടിക്കെട്ട് ഫിഫ്റ്റിയും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വീണ്ടും ഇഷാൻ കിഷന്റെ മിന്നും പ്രകടനം.

സഞ്ജുവിന് ഭീഷണിയാകുമോ ഇഷൻ!; സയ്യിദ് മുഷ്താഖ് അലിയിൽ സെഞ്ച്വറിക്ക് പിന്നാലെ വെടിക്കെട്ട് ഫിഫ്റ്റിയും
dot image

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വീണ്ടും ഇഷാൻ കിഷന്റെ മിന്നും പ്രകടനം. സൗരാഷ്ട്രക്കെതിരായ മത്സരത്തിൽ 50 പന്തിൽ 93 റൺസാണ് നേടിയത്. 11 ഫോറുകളും മൂന്ന് സിക്‌സറും അടക്കമായിരുന്നു ഇന്നിങ്‌സ്. താരത്തിന്റെ പ്രകടനത്തിന്റെ മികവിൽ ജാർഖണ്ഡ് 84 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി.

20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് ജാർഖണ്ഡ് നേടിയപ്പോൾ സൗരാഷ്ട്ര 15 .1 ഓവറിൽ 125 റൺസിൽ ഓൾ ഔട്ടായി. കഴിഞ്ഞ ത്രിപുരക്കെതിരെയുള്ള മത്സരത്തിൽ ഇഷാൻ വെടിക്കെട്ട് സെഞ്ച്വറി നേടിയിരുന്നു. 50 പന്തിൽ പുറത്താകാതെ 113 റൺസായിരുന്നു ആ ഇന്നിംഗ്സ്. തുടർച്ചയായ പ്രകടനങ്ങളിലൂടെ ദേശീയ ടീമിലേക്ക് അവകാശവാദമുന്നയിക്കാനും 27 കാരനായി.

Content Highlights:ishan kishan wonder innings in syed mushtaq ali trophy

dot image
To advertise here,contact us
dot image