സ്പോൺസറുടെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചു; ഏഷ്യൻ യുവതിയെ അറസ്റ്റ് ചെയ്തു

സ്പോൺസർക്ക് 90ലധികം വയസുണ്ട്. സംസാരിക്കാൻ മാത്രമെ കഴിയൂ. ഈ അവസരം മുതലെടുത്താണ് യുവതി തട്ടിപ്പുനടത്തിയത്.

സ്പോൺസറുടെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചു; ഏഷ്യൻ യുവതിയെ അറസ്റ്റ് ചെയ്തു
dot image

ഇലക്ട്രോണിക് ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്പോൺസറുടെ അക്കൗണ്ടിൽ നിന്ന് 25,000 ദിനാറിലധികം പണം മോഷ്ടിച്ചതിന് ഏഷ്യൻ യുവതി (30) ബഹ്റൈനിൽ അറസ്റ്റിൽ. വടക്കൻ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രായമായ സ്പോൺസർക്ക് 90ലധികം വയസുണ്ട്. സംസാരിക്കാൻ മാത്രമെ കഴിയൂ. ഈ അവസരം മുതലെടുത്താണ് യുവതി തട്ടിപ്പുനടത്തിയത്.

സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിനുശേഷം ഡയറക്ടറേറ്റിന്റെ പൊലീസ് ഉടൻ തന്നെ നടപടിക്രമങ്ങൾ ആരംഭിച്ചു. പിന്നാലെ പ്രതിയെ അറസ്റ്റുമുണ്ടായി. കേസ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിനായി നിർദ്ധിഷ്ട നിയമ നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു.

Content Highlights: Asian woman arrested for stealing money from sponsor's account

dot image
To advertise here,contact us
dot image