
യുഎഇയിൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ന് വലിയ പ്രതിസന്ധിയാണ് നേരിട്ടത്. മണിക്കൂറുകളോളം കുറഞ്ഞ വേഗതയിലാണ് ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിഞ്ഞത്. ആധുനിക ഇൻ്റർനെറ്റിൻ്റെ ഭൂരിഭാഗം സേവനങ്ങൾക്കും ശക്തി നൽകുന്ന ക്ലൗഡ് പ്ലാറ്റ്‌ഫോമായ ആമസോൺ വെബ് സർവീസസിന് സേവനം തടസപ്പെട്ടതാണ് വേഗത കുറയാൻ കാരണമായത്.
യുഎഇയിൽ മാത്രമല്ല, ലോകമെമ്പാടും ആമസോൺ വെബ് സർവീസസിലെ പ്രതിസന്ധി ഇന്റർനെറ്റ് സംവിധാനത്തെ സാരമായി ബാധിച്ചു. എഐ സെർച്ച് എഞ്ചിനായ പെർപ്ലെക്‌സിറ്റി, സമൂഹമാധ്യമമായ സ്‌നാപ്‌ചാറ്റ്, വീഡിയോ കോൾ സേവനമായ സൂം, ഡിസൈൻ ആപ്പായ കാൻവാ തുടങ്ങി ഇന്‍റർനെറ്റിലെ പല പ്രധാന വെബ്സൈറ്റുകളും ഇന്ന് പ്രവർത്തനരഹിതമായി.
അമേരിക്കയിലാണ് ഇന്റർനെറ്റ് തടസം കൂടുതൽ ബാധിച്ചത്. ഇന്ത്യയെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. പലയിടത്തും സേവനങ്ങൾക്ക് തടസമുണ്ടായതായി ആമസോൺ വെബ് സർവീസസ് സ്ഥിരീകരിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതിനും പ്രശ്നത്തിന്റെ യഥാർത്ഥ കാരണം മനസിലാക്കുന്നതിനും ശ്രമങ്ങൾ നടക്കുന്നുതായി കമ്പനി വ്യക്തമാക്കി.
Content Highlights: internet slowed down in UAE, here is the reason