യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി പണം തട്ടാൻ ശ്രമം; ഒമ്പതം​ഗ സംഘം യുഎഇയിൽ പിടിയിൽ

അന്വേഷണത്തിൽ രാജ്യസുരക്ഷ, പൊതുസമാധാനം എന്നിവയ്ക്ക് ഭീഷണിയാകുന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾ പ്രതികൾ ചെയ്തെന്ന് കണ്ടെത്തി

യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി പണം തട്ടാൻ ശ്രമം; ഒമ്പതം​ഗ സംഘം യുഎഇയിൽ പിടിയിൽ
dot image

യുഎഇയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ലെെം​ഗീകമായി പീഡിപ്പിച്ച കേസിൽ ഒമ്പത് അറബ് പൗരന്മാർക്കെതിരെ യുഎഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. പിന്നാലെ യുവാവിന്റെ കൈകൾ ബന്ധിക്കുകയും ന​ഗ്നമാക്കി ചിത്രങ്ങളെടുക്കുകയും ചെയ്തു. ക്രൂരതയ്ക്ക് ഇരയായ യുവാവ് പബ്ലിക് പ്രോസിക്യൂഷൻ്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'മൈ സേഫ് സൊസൈറ്റി' വഴി പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.

അന്വേഷണത്തിൽ രാജ്യസുരക്ഷ, പൊതുസമാധാനം എന്നിവയ്ക്ക് ഭീഷണിയാകുന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾ പ്രതികൾ ചെയ്തെന്ന് കണ്ടെത്തി. പ്രതികളുടെ ചിത്രങ്ങൾ അവരുടെ വ്യക്തിവിവരങ്ങൾ മറച്ചുവെച്ചുകൊണ്ട് അധികൃതർ പൊതുജനങ്ങളുമായി പങ്കുവെച്ചിട്ടുണ്ട്. കുറ്റവാളികളിലൊരാളുടെ വീട്ടിലേക്ക് യുവാവിനെ വിളിച്ചുവരുത്തിയ ശേഷമാണ് ഒമ്പത് പേർ ചേർന്ന് അതിക്രമം നടത്തിയത്. ഒരാഴ്ചയോളം യുവാവിനെ ഇവർ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തിരുന്നു.

പണത്തിനായി യുവാവിന്റെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ച സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരയുടെ പരാതി ലഭിച്ചതിനെ തുടർന്ന് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങൾ അധികൃതർ പിടിച്ചെടുത്തു. പ്രതികൾക്ക് ഇപ്പോൾ യുഎഇ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതിയിൽ നേരിടുന്നത്.

Content Highlights: 9 gang members face trial in UAE for kidnapping, filming victim naked to extort money

dot image
To advertise here,contact us
dot image