
ബഹ്റൈനിൽ സോഷ്യൽ ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റിനെ കബളിപ്പിച്ചു ഫണ്ട് കൈക്കലാക്കിയ സംഭവത്തിൽ പ്രതികളെ നിയമ നടപടികൾക്ക് വിധേയരാക്കി. ബഹ്റൈനിൽ സോഷ്യൽ ഇൻഷുറൻസ് സ്ഥാപനത്തെയും ലേബർ ഫണ്ടിനെയും കബളിപ്പിച്ച് 2,30,000 ബഹ്റൈൻ ദിനാർ തട്ടിയെടുത്ത കേസിൽ 10 ഉന്നത ജീവനക്കാരെ നിയമ നടപടികൾക്ക് വിധേയരാക്കി.
വ്യാജരേഖകൾ നിർമിക്കുകയും അവ ഉപയോഗിച്ച് സാമ്പത്തികനേട്ടമുണ്ടാക്കുകയും ചെയ്തതിനാണ് ബഹ്റൈൻ സ്വദേശികളായ പ്രതികൾക്കെതിരെ ഹൈ ക്രിമിനൽ കോടതി അഞ്ച് കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. സഹോദരങ്ങളായ രണ്ട് കമ്പനി ഉടമകളായ തട്ടിപ്പിന്റെ പ്രധാന സൂത്രധാരകർ. വ്യാജ തൊഴിൽ കരാറുകൾ സമർപ്പിച്ച് എസ് ഐ ഒയിൽ നിന്ന് 90,000 ദീനാറും തംകീനിൽനിന്ന് 1,40,000 ദീനാറും ഇവർ കൈപ്പറ്റിയതായാണ് ഇവർക്കെതിരെ ലഭിച്ചിരിക്കുന്ന കുറ്റം.
സാമൂഹിക ഇൻഷുറൻസ് ആനുകൂല്യങ്ങൾ അനധികൃതമായി നേടിയെടുക്കുന്നതിനായി പുതിയ ജീവനക്കാരെ അവരുടെ വാണിജ്യ രജിസ്ട്രേഷൻ രേഖകളിൽ ചേർത്ത് രണ്ട് സ്ഥാപനങ്ങളെയും ബോധപൂർവം തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. 10 പ്രതികളിൽ മൂന്നുപേർ പുരുഷന്മാരും ഏഴുപേർ സ്ത്രീകളുമാണ്. നാലുപേർ സഹോദരങ്ങളുമാണ്.
Content Highlights: Bahraini Social Insurance Fraud Case, the accused have been prosecuted