
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് ബഹ്റൈനിൽ പൊതു അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് സെപ്റ്റംബർ നാലിന് രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ഈ ദിവസത്തെ അവധി പ്രവാചകന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
Content Highlights: UAE Public sector holiday for Prophet Muhammad’s birthday announced