ഗൾഫ് രാജ്യങ്ങളിലെ തിരുവോണ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് യുഎഇ

ഓണത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

ഗൾഫ് രാജ്യങ്ങളിലെ തിരുവോണ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് യുഎഇ
dot image

തിരുവേണം വിരുന്നെത്തുന്നതിന് മുമ്പ് തന്നെ ഗള്‍ഫ് രാജ്യങ്ങളിൽ ഓണാഘോഷങ്ങള്‍ തുടങ്ങി. ദുബായില്‍ നടന്ന ആഘോഷ പരിപാടികളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം നിരവധി പ്രമുഖരാണ് അതിഥികളായെത്തിയത്. യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ആഘോഷ പരിപാടികള്‍ അടുത്ത ക്രിസ്മസ് വരെ നീണ്ടുനില്‍ക്കും.

മലയാളികൾ നിരവധിയുള്ള ​ഗൾഫ് രാജ്യങ്ങളിൽ ഓണം വലിയ ആഘോഷമാക്കുന്നതിന്റെ ഭാ​ഗമായാണ് തിരുവോണത്തിന് മുമ്പ് തന്നെ ആഘോഷ പരിപാടികൾ ആരംഭിച്ചത്. ഐ സി എല്‍ ഫിന്‍കോര്‍പ്പ് ഒരുക്കിയ ഓണാഘോഷപരിപാടിയില്‍ അതിഥിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെത്തി. താലപ്പൊലിയും ചെണ്ടമേളവും പുലികളിയുമെല്ലാം ആഘോഷത്തിന് മാറ്റ് കൂട്ടി. ദുബായിലെ പ്രവാസി സംഘടനകളുടേയും സ്ഥാപനങ്ങളുടെയും ഓണാഘോഷത്തിന്റെ തുടക്കം കൂടിയായിരുന്നു ഇത്.

ഓണത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അജ്മാന്‍ രാജകുടുംബാംഗം ശൈഖ് അഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുയ്മി മുഖ്യാതിഥിയായിരുന്നു. ജോണ്‍ ബ്രിട്ടാസ് എം.പി, ജയരാജ് വാര്യര്‍, ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദീന്‍, ഐസിഎല്‍ ഗ്രൂപ്പ് സിഎംഡി അഡ്വ. കെ.ജി അനില്‍ കുമാര്‍ തുടങ്ങിയവരും ആഘോഷങ്ങളുടെ ഭാഗമായി.

നസ്‌ലനും കല്യാണി പ്രിയദർശനും ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങളും ഓണാഘോഷങ്ങള്‍ക്കായെത്തി. പൂക്കളമത്സവും കലാ പരിപാടികളും ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

Content Highlights: UAE kicks off Thiruvona celebrations in Gulf countries

dot image
To advertise here,contact us
dot image