
അബുദാബിയില്‍ ടോള്‍സമയക്രമത്തിലെ മാറ്റം നാളെ പ്രാബല്യത്തില്‍ വരും. ടോള്‍ നിരക്ക് ഈടാക്കുന്ന സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഓരോ തവണ ടോള്‍ ഗേറ്റ് കടക്കുമ്പോഴും പണം ഈടാക്കുന്നതടക്കമുള്ള മാറ്റങ്ങളാണ് നാളെ മുതല്‍ നിലവില്‍ വരിക. നേരത്ത പ്രഖ്യാപിച്ച ടോള്‍ സമയത്തിലേ മാറ്റമാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.
വൈകിട്ട് മൂന്ന് മണി മുതല്‍ ഏഴ് മണി വരെ ടോള്‍ നിരക്ക് ഈടാക്കുമെന്നാണ് അബുദാബി മൊബിലിറ്റിയുടെ അറിയിപ്പ്. നിലവില്‍ വൈകിട്ട് അഞ്ച് മണി മുതല്‍ ഏഴ് മണി വരെയാണ് ഗെയ്റ്റുകള്‍ കടക്കുന്നതിന് പണം ഈടാക്കുന്നത്. രാവിലെ നിരക്ക് ഈടാക്കുന്ന സമയക്രമത്തില്‍ മാറ്റുമുണ്ടാകില്ല. പ്രതിദിനം ആകെ ഈടാക്കുന്ന നിരക്കിലും നാളെ മുതല്‍ മാറ്റം വരും.
നിലവില്‍ എത്രതവണ ടോള്‍ ഗേറ്റ് കടന്നാലും പ്രതിദിനം 16 ദിര്‍ഹമാണ് ഈടാക്കുന്നത്. എന്നാല്‍ നാളെ മുതല്‍ ഓരോ തവണ ടോള്‍ ഗേറ്റ് കടക്കുമ്പോഴും നാല് ദിര്‍ഹം വീതം നിരക്ക് ഈടാക്കും. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, വിമരമിച്ചവര്‍, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ എന്നിവര്‍ക്കുള്ള ഇളവ് തുടരും. പ്രധാനപാതകളില്‍ തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് ടോള്‍ സമയക്രമത്തില്‍ മാറ്റം വരുത്തിയതെന്ന് അബുദാബി മൊബിലിറ്റി വ്യക്തമാക്കി.
Content Highlights: New Darb toll tariff adjustments to take effect in Abu Dhabi tomorrow