കാലിക്കറ്റിന്റെ സൂപ്പര്‍ സല്‍മാന്‍; ആവേശപ്പോരില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ കീഴടക്കി

സല്‍മാന്‍ നിസാറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കാലിക്കറ്റിനെ വിജയത്തിൽ‌ നിർണായകമായത്

കാലിക്കറ്റിന്റെ സൂപ്പര്‍ സല്‍മാന്‍; ആവേശപ്പോരില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ കീഴടക്കി
dot image

കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് ത്രില്ലര്‍ ജയം. അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ 13 റണ്‍സിന് വീഴ്ത്തിയാണ് കാലിക്കറ്റ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് അടിച്ചെടുത്തു. ട്രിവാന്‍ഡ്രത്തിന്റെ പോരാട്ടം 19.3 ഓവരില്‍ 173 റണ്‍സില്‍ അവസാനിച്ചു.

സല്‍മാന്‍ നിസാറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കാലിക്കറ്റിനെ വിജയത്തിൽ‌ നിർണായകമായത്. താരം 26 പന്തില്‍ നിന്ന് 12 സിക്‌സറുകളുടെ അകമ്പടിയോടെ 86 റണ്‍സെടുത്തു. അവസാന രണ്ട് ഓവറുകളില്‍ സല്‍മാന്‍ അടിച്ചുകൂട്ടിയത് 69 റണ്‍സാണ്. അവസാന പന്ത്രണ്ട് പന്തില്‍ 11ഉം സിക്‌സര്‍ പായിച്ച് സല്‍മാന്‍ നിസാര്‍ ആവേശമുയർത്തിയത്.

കാലിക്കറ്റ് 13.1 ഓവറില്‍ 76 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ പരുങ്ങലിലായിരുന്നപ്പോഴാണ് സല്‍മാന്‍ ക്രീസിലെത്തിയത്. പതിയെ മുന്നേറി 18ാം ഓവറില്‍ 115 റണ്‍സിലെത്തി നില്‍ക്കുകയായിരുന്ന കാലിക്കറ്റിന്റെ സ്‌കോര്‍ ബോര്‍ഡിനെ അടുത്ത 12 പന്തുകള്‍ കൊണ്ട് സല്‍മാന്‍ 186ല്‍ എത്തിച്ചു. എം അജ്‌നാസ് അര്‍ധസെഞ്ചുറിയോടെ തിളങ്ങി. 51 റണ്‍സാണ് താരം അടിച്ചെടുത്തത്. രോഹന്‍ കുന്നുമ്മല്‍ 11 റണ്‍സും സച്ചിന്‍ സുരേഷ് എട്ട് റണ്‍സുമെടുത്തു. ബാക്കി താരങ്ങളെല്ലാം നിരാശപ്പെടുത്തി.

മറുപടി ബാറ്റിങ്ങിൽ‌ ട്രിവാന്‍ഡ്രം റോയല്‍സ് 19.3 ഓവറില്‍ 173 റണ്‍സിന് പുറത്തായി. 23 പന്തില്‍ 34 റണ്‍സെടുത്ത സഞ്ജീവ് സതീശനാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. 17 പന്തില്‍ 25 റണ്‍സെടുത്ത റിയ ബഷീര്‍, ഒമ്പത് പന്തില്‍ 23 റണ്‍സെടുത്ത ബേസില്‍ തമ്പി, 11 പന്തില്‍ 22 റണ്‍സെടുത്ത അബ്ദുല്‍ ബാസിത്ത് എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിറംമങ്ങി.

Content Highlights: Kerala Cricket League 2025; Calicut Globstars beats Adani Trivandrum Royals

dot image
To advertise here,contact us
dot image