30 ദിവസം തുടര്‍ച്ചയായി കോഫി കുടിച്ചാല്‍ നിങ്ങളുടെ ശരീരത്തിന് വരുന്ന മാറ്റങ്ങൾ ഇവയാണ്

30 ദിവസം തുടര്‍ച്ചയായി കോഫി കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് അറിഞ്ഞിരിക്കാം

30 ദിവസം തുടര്‍ച്ചയായി കോഫി കുടിച്ചാല്‍ നിങ്ങളുടെ ശരീരത്തിന് വരുന്ന മാറ്റങ്ങൾ ഇവയാണ്
dot image

കടുപ്പവും മധുരവും പാകത്തിനിട്ട് ഒരു കിടിലന്‍ കോഫി രാവിലെ തന്നെ കുടിച്ചാലോ ? ആഹാ അന്തസ് അല്ലേ.. ഒരു ദിവസം കിക്ക് സ്റ്റാര്‍ട്ട് ചെയ്യാനും ഊര്‍ജ്ജത്തോടെ ഇരിക്കാനും ഒരു കോഫി കുടിച്ച് തുടങ്ങുന്നത് നല്ലതാണ്. പലരുടെയും ഫേവറിറ്റ് ഡ്രിങ്ക് ആയ ഈ കോഫി എന്നാല്‍ തുടര്‍ച്ചയായി 30 ദിവസം കുടിച്ചാലോ ? എന്തായിരിക്കും അത് നിങ്ങളുടെ ശരീരത്തിന് കൊണ്ടു വരുന്ന മാറ്റങ്ങള്‍ ? ഏതൊരു പ്രവര്‍ത്തിയെയും ശീലമാക്കുന്നതിന് മുന്‍പ് അവ നിങ്ങളുടെ ശരീരത്തിന് എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നത് വളരെ പ്രധാനമാണ്. അത്തരത്തില്‍ 30 ദിവസം തുടര്‍ച്ചയായി കോഫി കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് അറിഞ്ഞിരിക്കാം.

ഗുണങ്ങള്‍

ഒരു മാസത്തേക്ക് എല്ലാ ദിവസവും ബ്ലാക്ക് കോഫി കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കും. അവയില്‍ പലതും ആന്റിഓക്സിഡന്റുകള്‍, കഫീന്‍, ബി വിറ്റാമിനുകള്‍ പോലുള്ള അവശ്യ പോഷകങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ്. അതിനാല്‍ ശ്രദ്ധയും ജാഗ്രതയും ഊര്‍ജ്ജവും ഇത് പ്രധാനം ചെയ്യുന്നു. കോഫിയില്‍ അടങ്ങയിട്ടുള്ള കഫീന്‍ അഡിനോസിന്‍ റിസപ്റ്ററുകളെ തടയുകയും ഡൊപമൈന്‍, നോര്‍പിനെഫ്രിന്‍ തുടങ്ങിയ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരായി നിര്‍ത്താന്‍ സഹായിക്കുന്നു. ഇതിന് പുറമെ കട്ടന്‍ കാപ്പി കുടിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസത്തെ 3 മുതല്‍ 11 ശതമാനം വരെ വേഗത്തിലാക്കുകയും ചെയ്യും.

ഉറക്കവും കോഫിയും

കാപ്പി കുടിക്കുന്നത് ഡൊപാമൈന്‍ ഉയര്‍ത്തുകയും നിങ്ങളെ കൂടുതല്‍ ഉന്മേഷവാന്മാരായി നിലനിര്‍ത്തുകയും ചെയ്യും. എന്നാല്‍ അധികമായാല്‍ ഉത്കണ്ഠ, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. അഡിനോസിന്‍ റിസപ്റ്ററുകളെ തടയുന്നതിലൂടെ കഫീന്‍ ഉറക്കത്തെ തടസ്സപ്പെടുത്തും. മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെ ഒരു മാസത്തേക്ക് നിങ്ങള്‍ എല്ലാ ദിവസവും കാപ്പി കുടിക്കുകയാണെങ്കില്‍, നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ഉറക്കകുറവിലേക്ക് നയിച്ചേക്കാം.കിടക്കുന്നതിന് മുമ്പ് കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും മുൻപ് കാപ്പി കുടിക്കാതിരിക്കുന്നതാണ് നല്ലത്

വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ദോഷകരമാണോ?

വെറും വയറ്റില്‍ കട്ടന്‍ കാപ്പി കുടിക്കരുതെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. കാരണം അത് നിങ്ങളുടെ ദഹനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ദോഷം ചെയ്യും. കട്ടന്‍ കാപ്പി വയറ്റിലെ ആസിഡിനെ കൂടുതല്‍ അസിഡിറ്റി ഉള്ളതാക്കും, ഇത് ആമാശയത്തെ വേദനിപ്പിക്കുകയും കൂടുതല്‍ അസിഡിറ്റി ഉള്ളതാക്കുകയും ചെയ്യും. നിങ്ങളുടെ കുടലിലെ ബാക്ടീരിയകളുടെ ഘടനയെ തന്നെ മാറ്റിയേക്കാം. ഇത് വയറിളക്കം, മലബന്ധം അല്ലെങ്കില്‍ വയറു വീര്‍ക്കല്‍ പോലുള്ള ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സെന്‍സിറ്റീവ് ആയ ആളുകള്‍ക്ക്, പ്രത്യേകിച്ച് ഉത്കണ്ഠയ്ക്ക് സാധ്യതയുള്ളവര്‍ക്ക്, ഒഴിഞ്ഞ വയറ്റില്‍ കാപ്പി കുടിക്കുമ്പോള്‍ കഫീന്‍ വേഗത്തില്‍ ആഗിരണം ചെയ്യും. ഇത് കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഉത്കണ്ഠ, വിറയല്‍, പരിഭ്രാന്തി എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

Content Highlights- These are the changes that happen to your body if you drink coffee continuously for 30 days

dot image
To advertise here,contact us
dot image