
യുദ്ധക്കെടുതിയില്‍ വലയുന്ന ഗാസയ്ക്ക് സഹായവുമായി വീണ്ടും യു എ ഇ ഭരണകൂടം. ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി ഗാസയില്‍ 10 ലക്ഷത്തോളം പേര്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിക്ക് യു എ ഇ തുടക്കം കുറിച്ചു. ഗാസയിലെ ജനങ്ങള്‍ക്ക് യു എ ഇ ഭരണകൂടം നല്‍കി വരുന്ന തുടര്‍ച്ചയായ സഹായങ്ങളുടെ ഭാഗമായാണ് കുടിവെള്ളപദ്ധതി.
ഈജിപ്തില്‍ സ്ഥാപിച്ച ജലശുദ്ധീകരണ പ്ലാന്റുകളില്‍ നിന്നാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ച് ഗാസയില്‍ കുടിവെള്ളം എത്തിക്കുന്നത്. ഇമാറാത്തി പ്രതിനിധി സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ന് പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രതിദിനം രണ്ട് ദശലക്ഷം ഗ്യാലന്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിന് ശേഷിയുള്ളതാണ് പദ്ധതി.
ഈജ്പിതില്‍ യുഎഇ നിര്‍മിച്ച ജലശുദ്ധീകരണ ശാലകളില്‍ നിന്നുള്ള വെള്ളം ഖാന്‍ യൂനിസിലെ അല്‍മുറാഖ് സംഭരണിയിലാണ് ശേഖരിക്കുന്നത്. ഈ സംഭരണിയില്‍ 50 ലക്ഷം ലിറ്റര്‍ ജലം ശേഖരിക്കാന്‍ കഴിയും. ഗാസയുടെ വിവിധ ഭാഗങ്ങളിലായി ആറ് ജലശുദ്ധികരണ ശാലകളില്‍ നിന്നാണ് വെള്ളം സംഭരണിയിലേക്കെത്തിക്കുന്നത്.
ജലവിതരശൃംഖല സ്ഥാപിക്കുന്നതിനുള്ള മുഴുവന്‍ ക്രമീകരണങ്ങളും ഒരുക്കിയത് യുഎഇ ആണ്. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് പദ്ധതി. അവശ്യ വസ്തുക്കളും ഭക്ഷണവും ഉള്‍പ്പെടെ നിരവധി സഹായങ്ങളാണ് കരമാര്‍ഗവും വ്യോമ മാര്‍ഗവും ഇതിനകം യു എ ഇ ഗാസക്ക് കൈമാറിയത്. ഇനിയും കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യു എ ഇയില്‍ പുരോഗമിക്കുകയാണ്.
Content Highlights: The UAE government again provides aid to war-torn Gaza