സുശാന്ത് സിംഗിന്റെ എഐ നിർമിത വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു, നീക്കം ചെയ്യണമെന്ന് കുടുംബം

എന്നാൽ വിഷയത്തിൽ ഇതുവരെയും മെറ്റയുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് വിമർശനമുയരുന്നുണ്ട്

dot image

എപ്പോഴും മുഖത്ത് വിരിയുന്ന നിറ പുഞ്ചിരിയോടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് സുശാന്ത് സിംഗ് രജ്പുത്. ബോളിവുഡിൽ മാത്രമായിരുന്നില്ല ഇന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ തന്നെ ഞെട്ടലായിരുന്നു അപ്രതീക്ഷിതമായ സുശാന്തിന്റെ മരണ വാർത്ത. അടുത്തിടെ സോഷ്യൽ മീഡിയയിൽ വീണ്ടും സുശാന്ത് സിംഗിന്റെ വിഡിയോകൾ വ്യാപകമായി പ്രചരിച്ചിരുന്നു. എഐ ക്രിയേറ്റ് ചെയ്ത വീഡിയോകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സുശാന്തിന്റെ മുൻപുള്ള ഇന്റർവ്യൂകളിൽ നിന്നുള്ള കട്ടുകളും ശബ്ദങ്ങളും വെച്ചുള്ള വിഡിയോകളായിരുന്നു കൂടുതലും പ്രചരിച്ചിരുന്നത്.

എന്നാൽ ഈ വീഡിയോകളോട് പോസിറ്റീവ് അഭിപ്രായമല്ല സുശാന്തിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ട്. എഐ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിക്കാൻ മെറ്റ ഇന്ത്യക്ക് കുടുംബം കത്തയച്ചിട്ടുണ്ടെന്നും നാഷണൽ മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ വിഷയത്തിൽ ഇതുവരെയും മെറ്റയുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് വിമർശനമുയരുന്നുണ്ട്.

മുംബൈ ബാന്ദ്രയിലെ വസതിയിലാണ് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത വിഷാദരോഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിന്നീട് ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു. പാറ്റ്നയിൽ ജനിച്ചു വളർന്ന സുശാന്ത് സിങ് രജ്പുത് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ 'കിസ് ദേശ് മേ ഹെ മേരാ ദിൽ' എന്ന സീരിയലിലൂടെയായിരുന്നു തുടക്കം.

തുടർന്ന് വന്ന 'പവിത്ര റിഷ്ത' എന്ന സീരിയൽ സുശാന്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി. 'കൈ പോ ചെ' എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കിയിരുന്നു.

Content Highlights: Sushant Singh Rajput's AI-generated videos are flooding social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us