സുഹൈൽ നക്ഷത്രം ഉദിക്കുന്നത് നാളെ; ചൂടിന് കുറവുണ്ടാകുമെന്ന പ്രതീക്ഷയിൽ ഖത്തർ

സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതോടെ അറേബ്യന്‍ ഉപദ്വീപില്‍ പുതിയൊരു കാലാവസ്ഥാ കാലഘട്ടത്തിന് തുടക്കമാകുമെന്ന് ഖത്തര്‍ കലണ്ടര്‍ പ്രതിനിധികള്‍ അറിയിച്ചു

dot image

ഖത്തറില്‍ കനത്ത ചൂടിന് വൈകാതെ ശമനമുണ്ടാകുമെന്ന് പ്രതീക്ഷ. നാളെ സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതോടെ ചൂട് ക്രമേണ കുറഞ്ഞ് തുടങ്ങുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. ഖത്തറില്‍ ശക്തമായ ചൂട് തുടരുന്നതിനിടയിലാണ് വൈകാതെ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

എല്ലാ വര്‍ഷവും ഓഗസ്റ്റ് 24-ന് പുലര്‍ച്ചെ കിഴക്ക് ദിശയില്‍ ഉദിക്കുന്ന സുഹൈല്‍ നക്ഷത്രം, ചൂടുകാലം അവസാനിക്കുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതോടെ അറേബ്യന്‍ ഉപദ്വീപില്‍ പുതിയൊരു കാലാവസ്ഥാ കാലഘട്ടത്തിന് തുടക്കമാകുമെന്ന് ഖത്തര്‍ കലണ്ടര്‍ പ്രതിനിധികള്‍ അറിയിച്ചു. നാളെ ആകാശത്ത് ദൃശ്യമാകുന്ന സുഹൈല്‍ നക്ഷത്രം 52ദിവസം നീണ്ടുനില്‍ക്കും. വരും ദിവസങ്ങളില്‍ ചൂടിന്റെ തീവ്രത ക്രമേണ കുറഞ്ഞു തുടങ്ങും.

രാത്രി കാലഘട്ടങ്ങളിലായിരുന്നു ഇത് കൂടുതല്‍ അനുഭവപ്പെടുക. രാത്രിയുടെ ദൈര്‍ഘ്യം നീളുകയും പകല്‍ സമയം കുറയുകയും ചെയ്യും. അതിനിടെ പെട്ടെന്ന് ചൂടിന് ശമനമുണ്ടാകില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. പിന്നാലെ പതിയെ രാജ്യം ശൈത്യകാലത്തിലേക്ക് കടക്കും. നവംബറോടെ രാജ്യം അതിശൈത്യത്തില്‍ അമരും.

Content Highlights: Hopes for a quick end to the scorching heat in Qatar

dot image
To advertise here,contact us
dot image