"ഒന്നിൽ കൂടുതൽ സിനിമകൾ ഒരേ സമയം കമ്മിറ്റ് ചെയ്യാറില്ല, ഇപ്പോൾ അഭിനയിക്കുന്നത് കാർത്തിക്കൊപ്പം": കല്യാണി

3 - 4 മാസത്തെ സമയം ആ സിനിമയ്ക്ക് വേണ്ടി എടുക്കും. എനിക്ക് ഒരു സമയം ഒരു സിനിമയെ ചെയ്യാൻ കഴിയുള്ളൂ

dot image

ഈ ഓണത്തിന് മലയാളത്തില്‍ റിലീസ് കാത്തു നില്‍ക്കുന്നത് വമ്പന്‍ സിനിമകളാണ്. കല്യാണി പ്രിയദര്‍ശനെ സംബന്ധിച്ച് രണ്ട് സിനിമകളാണ് തിയേറ്ററുകളിൽ എത്താനിരിക്കുന്നത്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ലോകയില്‍ നായികയായി എത്തുന്നത് കല്യാണിയാണ്. ഫഹദിനൊപ്പം ആദ്യമായി അഭിനയിക്കുന്ന ഓടും കുതിര ചാടും കുതിരയാണ് മറ്റൊരു ചിത്രം. ഇപ്പോഴിതാ തനിക്ക് ഒന്നിൽ കൂടുതൽ സിനിമ ഒരു സമയം കമ്മിറ്റ് ചെയ്യുന്നതിനോട് താല്പര്യം ഇല്ലെന്ന് പറയുകയാണ് കല്യാണി.

'സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ നല്ല ശ്രദ്ധയുണ്ട്, ഇപ്പോൾ ഞാൻ കാർത്തി സാറിനൊപ്പം മാർഷൽ ചെയ്യുന്നു, ഇപ്പോൾ അതിൽ മാത്രമാണ് എന്റെ ശ്രദ്ധ. 3 - 4 മാസത്തെ സമയം ആ സിനിമയ്ക്ക് വേണ്ടി എടുക്കും. എനിക്ക് ഒരു സമയം ഒരു സിനിമയെ ചെയ്യാൻ കഴിയുള്ളൂ, എനിക്ക് കമ്മിറ്റ്മെന്റ് ഉണ്ട്. ഒരു സിനിമ ചെയ്യുമ്പോൾ മറ്റൊന്ന് ചെയ്ത് മികച്ചതാക്കാൻ കഴിയുമോ എന്ന് എനിക്ക് അറിയില്ല. രവിമോഹന്റെ ജീനി പൂർത്തിയായി റിലീസിന് തയ്യാറാണ്,' കല്യാണി പ്രിയദർശൻ പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

അതേസമയം, ടാനക്കാരൻ എന്ന ചിത്രത്തിന് ശേഷം തമിഴ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർഷൽ. ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാ​ഗർകോവിൽ, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം. സത്യരാജ്, പ്രഭു, ജോൺ കൊക്കൻ, ലാൽ, ഈശ്വരി റാവു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നേരത്തെ സിനിമയിൽ വില്ലൻ വേഷത്തിൽ നിവിൻ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വേഷം നിവിൻ നിരസിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

കല്യാണിയുടെ ലോക ഓണം റിലീസായി ആഗസ്റ്റ് 28 ന് ആഗോള തലത്തിൽ റിലീസ് ചെയ്യും. ഓടും കുതിര ചാടും കുതിര ആഗസ്റ്റ് 29 നാണ് തിയേറ്ററിൽ എത്തുന്നത്. ലോക സൂപ്പർ ഹീറോ ഫാന്റസി ചിത്രമാണെങ്കിൽ ഓടും കുതിര ചാടും കുതിര റൊമാന്റിക്‌ കോമഡി സിനിമയാണ്. ഇരു ചിത്രങ്ങളും തിയേറ്ററിൽ മികച്ച വിജയം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlights: Kalyani said that she will not act in more than one film at a time

dot image
To advertise here,contact us
dot image