
യുഎഇയില്‍ ചൂട് കൂടുതല്‍ ശക്തമാകുന്നു. ദുബായിലും അബുദാബിയിലുമാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. രാജ്യത്തെ താപനില വൈകാതെ 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൂടിനൊപ്പം അന്തരീക്ഷത്തില്‍ ഈര്‍പ്പവും വര്‍ദ്ധിക്കും. രാത്രിയിലും ചൂടിന് ശമനമുണ്ടാകില്ല എന്നാണ് അറിയിപ്പ്.
രാവിലെ ദുബായില്‍ 35 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ ഉച്ചയ്ക്ക് 40 ഡിഗ്രിക്ക് മുകളിലേക്ക് താപനില ഉയരുന്നുണ്ട്. വിവധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ പൊതുജങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ചൂട് കൂടുന്ന സാഹര്യത്തില്‍ ആരോഗ്യ വകുപ്പും പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഉച്ചവിശ്രമ സമയം കൃത്യമായി പാലിക്കണമെന്ന് രാജ്യത്തെ കമ്പനികള്‍ക്കും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയിലെ ചില ഭാഗങ്ങളില്‍ ചെറിയ തേതില്‍ മഴ ലഭിച്ചിരുന്നെങ്കിലും താപനില മാറ്റമില്ലാതെ തുടരുകയാണ്.
Content Highlights: UAE weather alert: Scorching heat and dusty winds grip Dubai and Abu Dhabi