5 വര്‍ഷത്തെ ഭാഗ്യ പരീക്ഷണം; ഒടുവില്‍ 35ലക്ഷത്തിന്റെ ബിഗ് ടിക്കറ്റ് സമ്മാനം നേടി മലയാളി

32 വര്‍ഷമായി ഇവിടെയാണെന്നും അഞ്ചുകൊല്ലത്തോളമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

dot image

അബുദാബി: ബിഗ് ടിക്കറ്റിന്റെ 276-ാം സീരീസ് നറുക്കെടുപ്പില്‍ 1,50,000 ദിര്‍ഹം (35ലക്ഷം രൂപ) സ്വന്തമാക്കി മലയാളി. 30 വര്‍ഷമായി സൗദി അറേബ്യയില്‍ താമസിക്കുന്ന മലയാളി സുശീല്‍ കുമാര്‍ ചിറ്റാരി തൊടികയില്‍ ആണ് സമ്മാനം നേടിയത്.

'എനിക്ക് വളരെയധികം സന്തോഷമുണ്ട്. വളരെയധികം നന്ദി.' സമ്മാനം നേടിയ വിവരം അറിയിക്കാന്‍ വിളിച്ച ഷോ ഹോസ്റ്റ് റിച്ചാര്‍ഡിനോട് അദ്ദേഹം പറഞ്ഞു.

Also Read:

ഒരു സ്വകാര്യ കമ്പനിയിലാണ് സുശീല്‍ കുമാര്‍ ജോലി ചെയ്യുന്നത്. 32 വര്‍ഷമായി ഇവിടെയാണെന്നും അഞ്ചുകൊല്ലത്തോളമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

Content Highlights: Big Win for Keralite: Indian Expat in Abu Dhabi Strikes with Dh150,000 Prize

dot image
To advertise here,contact us
dot image