തഗ് ലൈഫിന്റെ കാര്യത്തിൽ മിറാക്കിൾ സംഭവിക്കാൻ സാധ്യതയുണ്ടോ? ചിത്രം ഒടിടിയിൽ എത്തിയിട്ടുണ്ട്

ബോക്സ് ഓഫീസിലെ പരാജയം മൂലം സിനിമ ഒടിടിയിൽ നിശ്ചയിച്ച തീയതിക്കും മുൻപ് റിലീസ് ചെയ്തിരിക്കുകയാണ്.

dot image

കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ പരാജയം മൂലം സിനിമ ഒടിടിയിൽ നിശ്ചയിച്ച തീയതിക്കും മുൻപ് റിലീസ് ചെയ്തിരിക്കുകയാണ്. സിനിമ നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം കാണാനാവും.

തിയേറ്ററിൽ ഫ്ലോപ്പ് ആയ ചിത്രങ്ങൾ ഒടിടിയിൽ എത്തുന്ന സമയത്ത് ചിലപ്പോള്‍ പ്രേക്ഷകരില്‍ നിന്നും സ്വീകാര്യത ലഭിക്കാറുണ്ട്. അത്തരത്തിൽ ഒരു മിറാക്കിൾ തഗ് ലൈഫിന്റെ കാര്യത്തിൽ സംഭവിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. തിയേറ്ററിൽ എത്തിയ ചിത്രം മുടക്കുമുതൽ പോലും നേടാതെയാണ് തിയേറ്റർ വിട്ടത്. തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നും 50 കോടി പോലും കടക്കാന്‍ ചിത്രത്തിനായിരുന്നില്ല.

ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Content Highlights:  Thug Life movie starts streaming on OTT

dot image
To advertise here,contact us
dot image