'ആരോഗ്യരംഗം നാഥനില്ലാ കളരി, രക്ഷാദൗത്യം വൈകിയതിന് ആരോഗ്യമന്ത്രി മറുപടി പറയണം'; കെ സി വേണുഗോപാല്‍

'മന്ത്രിമാര്‍ നടത്തിയത് വലിയ തെറ്റിദ്ധരിപ്പിക്കലാണ്. മറിച്ചായിരുന്നെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു'

dot image

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്ന് വീണ് ഒരു സത്രീ മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരളത്തിലെ ആരോഗ്യരംഗം നാഥനില്ലാ കളരിയായി മാറുന്നുവെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. എല്ലാ മെഡിക്കല്‍ കോളേജിലും ബില്‍ഡിംഗ് ഓഡിറ്റ് നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാര്‍ നടത്തിയത് വലിയ തെറ്റിദ്ധരിപ്പിക്കലാണ്. മറിച്ചായിരുന്നെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു. എന്തുകൊണ്ട് രക്ഷാപ്രവര്‍ത്തനം വൈകി എന്ന് അന്വേഷിക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനം വൈകിയതിന് ആരോഗ്യമന്ത്രി മറുപടി പറയണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

അതേ സമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള ഡോക്ടര്‍ ഹാരിസിന്‌റെ വെളിപ്പെടുത്തലിലും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ഹാരിസ് ഡോക്ടര്‍ ഗത്യന്തരമില്ലാതെ പറഞ്ഞു പോയതാണെന്നും അപര്യാപ്തതകള്‍ ഒരു ഡോക്ടര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് പരിഹരിക്കണം എന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതിന് പകരം അത് പറഞ്ഞ ഡോക്ടറെ ഒറ്റപ്പെടുത്തുകയാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. യുഡിഎഫിനെ കുറ്റം പറഞ്ഞ് എങ്ങനെ സര്‍ക്കാര്‍ തുടരുമെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ഇന്ന് രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ കാലപ്പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണത്.

കെട്ടിടം തകര്‍ന്നതിന് പിന്നാലെ ഒരാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. 13-ാം വാര്‍ഡിലെ രോഗിയുടെ ബന്ധു ബിന്ദുവിനെയായിരുന്നു കാണാതായത്. 14ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. 13, 14 വാര്‍ഡിലുള്ളവര്‍ 14-ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നുമായിരുന്നു ബിന്ദുവിന്റെ ബന്ധുക്കള്‍ ആരോപിച്ചത്. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ലെന്ന് മന്ത്രി വി എന്‍ വാസവന്‍ സംഭവം നടന്നതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. മന്ത്രി വീണാ ജോര്‍ജ് സംഭവസ്ഥലത്തെത്തിയിരുന്നു. കെട്ടിടത്തിലെ ശുചിമുറിയ്ക്ക് ബലക്ഷയം ഉള്ളതിനാല്‍ പുതിയ കെട്ടിടം പണിയുകയും ബലക്ഷയം കണ്ട കെട്ടിടം അടച്ചിടുകയുമായിരുന്നുവെന്നാണ് സൂപ്രണ്ടിന്റെ പ്രതികരണം.

കെട്ടിടം തകര്‍ന്നതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഭര്‍ത്താവായിരുന്നു പരാതി നല്‍കിയത്. 13ാം വാര്‍ഡിലാണ് ബിന്ദു പോയതെന്നും 13, 14 വാര്‍ഡിലുള്ളവര്‍ 14 ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നുമായിരുന്നു ബന്ധുക്കള്‍ ആരോപിച്ചത്. കാഷ്വാലിറ്റിയില്‍ അടക്കം തെരച്ചില്‍ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ ബന്ധുക്കള്‍ പരാതി ഉന്നയിക്കുകയായിരുന്നു.

പിന്നാലെ മെഡിക്കല്‍ കോളേജിലെ ശുചിമുറി തകര്‍ന്നുവീണു മരിച്ചത് കാണാതായെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട ബിന്ദുവെന്ന് സ്ഥിരീകരിച്ചു. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു മകള്‍ക്കൊപ്പം കൂട്ടിരിപ്പിനായാണ് ആശുപത്രിയില്‍ എത്തിയത്. രാവിലെ കുളിക്കാനായി തകര്‍ന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന ശുചിമുറിയിലേക്ക് പോയപ്പോഴായിരുന്നു അപകടം. ബിന്ദു രണ്ട് മണിക്കൂറോളമാണ് കെട്ടിടാവശിഷ്ടത്തില്‍ കുടുങ്ങികിടന്നത്.

Content hgihlights: 'Health sector is in shambles, Health Minister should answer for delay in rescue mission'; KC Venugopal

dot image
To advertise here,contact us
dot image