വിമാന യാത്രക്കാർക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യയില്‍ നിന്ന് എല്ലാ ദിവസവും അബുദാബിയിലേക്ക് സർവീസുമായി ആകാശ എയർ

യുഎഇയിലേക്ക് നേരിട്ടുള്ള പ്രതിദിന സര്‍വീസുകളാണ് ആകാശ എയര്‍ ആരംഭിച്ചിരിക്കുന്നത്.

വിമാന യാത്രക്കാർക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യയില്‍ നിന്ന് എല്ലാ ദിവസവും അബുദാബിയിലേക്ക് സർവീസുമായി ആകാശ എയർ
dot image

അബുദാബി: യുഎഇയിലേക്കുള്ള യാത്രക്കാരുടെ ഡിമാന്റ് വര്‍ധിച്ചതോടെ പുതിയ സര്‍വീസുകള്‍ക്ക് തുടക്കമിട്ട് ആകാശ എയര്‍. യുഎഇയിലേക്ക് നേരിട്ടുള്ള പ്രതിദിന സര്‍വീസുകളാണ് ആകാശ എയര്‍ ആരംഭിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്നും അഹമ്മദാബാദില്‍ നിന്നുമാണ് അബുദാബിയിലേക്ക് നേരിട്ടുള്ള പുതിയ സര്‍വീസുകള്‍. ഇത്തിഹാദ് എയർവേയ്‌സുമായുള്ള കോഡ്‌ഷെയര്‍ പങ്കാളിത്തത്തിന്റെ ഭാഗമായിട്ടാണ് പുതിയ സര്‍വീസുകള്‍ നടത്തുന്നത്.

ബെംഗളൂരുവില്‍ നിന്ന് രാവിലെ 10 മണിക്ക് പുറപ്പെടുന്ന വിമാനം അബുദാബിയില്‍ ഉച്ചയ്ക്ക് 12.35ന് എത്തിച്ചേരും. തിരികെ വിമാനം പുലര്‍ച്ചെ മൂന്ന് മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 8.45ന് ബെംഗളൂരുവില്‍ എത്തിച്ചേരും. ആകാശ എയറിന്റെ ബെംഗളൂരുവില്‍ നിന്നുള്ള ആദ്യ രാജ്യാന്തര സര്‍വീസാണിത്. അഹമ്മദാബാദില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് രാത്രി 10.45ന് പുറപ്പെട്ട് പുലര്‍ച്ചെ ഒരു മണിയ്ക്ക് അബുദാബിയിലെത്തും. തിരികെ അവിടെ നിന്നും ഉച്ചയ്ക്ക് 2.50ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം വൈകിട്ട് 7.25ന് അഹമ്മദാബാദില്‍ എത്തിച്ചേരും.

നിലവില്‍ ആകാശ എയര്‍ 22 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. അഞ്ച് അന്താരാഷ്ട്ര നഗരങ്ങളിലേക്കും സര്‍വീസുകള്‍ നടത്തുന്നുണ്ട്. ദോഹ, ജിദ്ദ, റിയാദ്, അബുദാബി, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് അന്താരാഷ്ട്ര സര്‍വീസുകള്‍.

Content Highlights: Akash Air to operate daily flights from India to Abu Dhabi

dot image
To advertise here,contact us
dot image