ഇൻസ്റ്റഗ്രാമിലൂടെ വിവാഹ ബന്ധം വേർപ്പെടുത്തി ദുബായ് രാജകുമാരി

ദമ്പതികൾ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്യുകയും ഒന്നിച്ചുള്ള എല്ലാ ഫോട്ടോയും ഡിലീറ്റ് ചെയ്യുകയും ചെയ്തു

dot image

ദുബായ്: പങ്കാളിയുമൊത്തുള്ള ബന്ധം ഇൻസ്റ്റഗ്രാമിലൂടെ അവസാനിപ്പിച്ച് ദുബായ് രാജകുമാരി. ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ മഹ്‌റയാണ് തൻ്റെ ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിൽ നിന്ന് ഇൻസ്റ്റഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചത്.

'പ്രിയപ്പെട്ട ഭർത്താവ്, നിങ്ങൾ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാൽ, നമ്മുടെ വിവാഹമോചനം ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, എന്ന് മുൻ ഭാര്യ ' എന്നാണ് ഷെയ്ഖ മഹ്‌റ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ബന്ധം വേർപെടുത്തികൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

ദമ്പതികൾ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ബന്ധം വേർപിരിയുന്നത്. ദിവസങ്ങൾക്കു മുൻപേ മഹ്‌റ കുഞ്ഞിനൊത്തുള്ള ചിത്രം പങ്കുവെച്ച് 'ഞങ്ങൾ രണ്ടു പേര്' എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് വേർപിരിയൽ പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റ്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൻ്റെ വൈസ് പ്രസിഡൻ്റിൻ്റെയും പ്രധാനമന്ത്രിയുടെയും ദുബായ് ഭരണാധികാരിയുടെയും മകളാണ് ശൈഖ മഹ്‌റ. സ്ത്രീശാക്തീകരണത്തിനും യുഎഇയിലെ പ്രാദേശിക ഡിസൈനർമാർക്കു വേണ്ടിയും മഹ്‌റ പ്രവർത്തിച്ചിട്ടുണ്ട്.

Also Read:

dot image
To advertise here,contact us
dot image