

ചരിത്രപ്രസിദ്ധമായ മത്ര തീരവും പരിസരത്തെ കുന്നുകളും ആകാശക്കാഴ്ചയിൽ ആസ്വദിക്കാൻ അവസരമൊരുക്കുന്ന മത്ര കേബിൾ കാർ സർവീസ് പൊതുജനങ്ങൾക്കായി തുറന്നു. നവംബർ എട്ട് മുതലാണ് സർവീസ് പ്രവർത്തനം ആരംഭിച്ചത്.
18 ക്യാബിനുകളും മൂന്ന് സ്റ്റേഷനുകളുമുള്ള കേബിൾ കാർ സർവീസിന് മണിക്കൂറിൽ 800 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. മത്രയിലെ പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി സന്ദർശകർക്ക് പുതിയ യാത്രാനുഭവം നൽകും. ഒമാനി പൗരന്മാർക്കും താമസക്കാർക്കും മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്ക് 8.4 റിയാലും രണ്ട് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് 4.2 റിയാലുമാണ്. ഈ നിരക്കുകൾ ലഭിക്കാൻ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.
വിദേശ വിനോദസഞ്ചാരികൾക്ക് മുതിർന്നവർക്ക് 10 റിയാലും രണ്ട് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് 5.4 റിയാലുമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിന് മുകളിലുള്ളവർക്ക് മുതിർന്നവരുടെ നിരക്കാണ് ബാധകം. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്.
Content Highlights: The Muttrah cable car service in Muscat has opened to the public, offering residents and visitors a new transport and tourism attraction.