എറണാകുളം തൈകൂടത്ത് കാര്‍ ആക്‌സസറീസ് ഷോറൂമില്‍ തീപിടുത്തം; കട പൂര്‍ണമായും കത്തി നശിച്ചു

ആറ് യൂണിറ്റ് ഫയര്‍ ഫോഴ്സെത്തി തീ അണക്കാനുള്ള ശ്രമം നടത്തിവരികയാണ്

എറണാകുളം തൈകൂടത്ത്  കാര്‍ ആക്‌സസറീസ് ഷോറൂമില്‍ തീപിടുത്തം; കട പൂര്‍ണമായും കത്തി നശിച്ചു
dot image

കൊച്ചി: എറണാകുളം തൈക്കൂടത്ത് കാര്‍ ആക്‌സസറിസ് ഷോപ്പില്‍ തീപിടുത്തം. ആറ് യൂണിറ്റ് ഫയര്‍ ഫോഴ്സെത്തി തീ അണക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഷോറൂമിനകത്ത് ഇപ്പോഴും തീ കത്തുന്നത് ആശങ്കയുയര്‍ത്തുന്നു. തീപിടുത്തത്തില്‍ കട പൂര്‍ണമായും കത്തി നശിച്ചു. ഗ്രൗണ്ട് ഫ്‌ളോറിലാണ് തീപിടുത്തമുണ്ടായത്. രാത്രി എട്ടുമണിയോടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.

തീപിടുത്തതിന്റെ കാരണം വ്യക്തമായിട്ടില്ല. അതേസമയം, ദീപാവലിയോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിലാണ് തീപിടുത്തമുണ്ടായതെന്ന സംശയവും ദൃക്‌സാക്ഷികള്‍ പ്രകടിപ്പിച്ചു.

Content Highlights: A fire broke out at a car accessories showroom in Thaikoodam, Ernakulam, completely gutting the shop. Six fire force units rushed to the spot to douse the flames. The cause of the fire remains unknown

dot image
To advertise here,contact us
dot image