ഗാസയിൽ ഉടന് വെടിനിര്ത്തല് കരാറില് എത്തണമെന്ന് യുഎഇ

ഗള്ഫ് സഹകരണ കൗണ്സില് സെക്രട്ടറി ജനറല് ജാസെം അല് ബുദൈവിയുടെ സാന്നിധ്യത്തിലാണ് ഉച്ചകോടി നടന്നത്.

dot image

ദോഹ: ഗള്ഫ് സഹകരണ കൗണ്സില് സുപ്രീം കൗണ്സിലിന്റെ 44-ാമത് ഖത്തറില് നടന്ന സമ്മേളനത്തിൽ ഗാസ വിഷയത്തില് ഉടന് വെടിനിര്ത്തല് കരാറില് എത്തണമെന്ന് യുഎഇ നിലപാട് വ്യക്തമാക്കി. യുഎഇ പ്രതിനിധി സംഘത്തിന് പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാനാണ് നേതൃത്വം നല്കിയത്. ഗള്ഫ് സഹകരണ കൗണ്സില് സെക്രട്ടറി ജനറല് ജാസെം അല് ബുദൈവിയുടെ സാന്നിധ്യത്തിലാണ് ഉച്ചകോടി നടന്നത്. ഖത്തര് അമീര് ഷെയ്ഖ് തമീം ബിന് ഹമദ് അല്താനി ഉച്ചകോടി ഉദ്ഘാടനം ചെയ്തു.

പലസ്തീന് ജനത നേരിടുന്ന മാനുഷിക ദുരന്തത്തിന്റെ വെളിച്ചത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചതെന്ന് ഖത്തര് അമീര് ഷെയ്ഖ് തമീമിന്റെ വാക്കുകളോടെയാണ് ദോഹയില് ജിസിസി ഉച്ചകോടി ആരംഭിച്ചത്. ഇസ്രയേല് നടത്തുന്ന വംശഹത്യ അനുവദിക്കുന്നില്ലെന്നും ഗാസ മുനമ്പില് ഇസ്രയേല് മാനുഷികവും ധാര്മ്മികവുമായ മാനദണ്ഡങ്ങള് ലംഘിച്ചുവെന്നും ഖത്തര് ആരോപിച്ചു.

യുഎഇയിൽ ഹജ്ജ് തീര്ത്ഥാടനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

സാധാരണക്കാര്ക്ക് സംരക്ഷണം നല്കണമെന്നും യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ഉച്ചകോടിയിൽ പറഞ്ഞു. പലസ്തീനിലെ ഇസ്രയേല് അധിനിവേശം അവസാനിപ്പിച്ച് ഒരു സ്വതന്ത്ര പലസ്തീന് രാഷ്ട്രം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും യുഎഇ പ്രസിഡണ്ട് ഉച്ചകോടിയില് വ്യക്തമാക്കി. ജിസിസി രാജ്യങ്ങള് തമ്മിലുള്ള സഹകരണവും സംയുക്ത പ്രവര്ത്തനവും കെട്ടിപ്പടുക്കുന്നതിനുള്ള വഴികള് ഉച്ചകോടി ചര്ച്ച ചെയ്തു. പ്രധാന പ്രാദേശിക, അന്തര്ദേശീയ സംഭവവികാസങ്ങളും ഇതുമായി ബന്ധപ്പെട്ട സംയുക്ത ശ്രമങ്ങളും യോഗത്തില് ചര്ച്ചയായി. ഗള്ഫ് സഹകരണ കൗണ്സില് സെക്രട്ടറി ജനറല് ജാസെം അല് ബുദൈവിയുടെ സാന്നിധ്യത്തിലാണ് ഉച്ചകോടി നടന്നത്. തുര്ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എര്ദോഗനും ഉച്ചകോടിയിൽ പങ്കെടുത്തു.

dot image
To advertise here,contact us
dot image