വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു; അധ്യാപകന് രണ്ട് വര്‍ഷം തടവ് ശിക്ഷയും നാടുകടത്തലും വിധിച്ച് അബുദാബി കോടതി

കോടതി ചെലവുകള്‍ നല്‍കാനും പ്രതിയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്

വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു; അധ്യാപകന് രണ്ട് വര്‍ഷം തടവ് ശിക്ഷയും നാടുകടത്തലും വിധിച്ച് അബുദാബി കോടതി
dot image

വിദ്യാര്‍ത്ഥികളെ ശാരീരികമായി ഉപദ്രവിച്ച അധ്യാപകന് കടുത്ത ശിക്ഷ നല്‍കി അബുബാദി ക്രിമിനല്‍ കോടതി. നാല് വിദ്യാര്‍ത്ഥികളെ ശാരീരികമായി ഉപദ്രവിച്ച അധ്യാപകന് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷയ്ക്ക് ശേഷം അധ്യാപകനെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കോടതി ചെലവുകള്‍ നല്‍കാനും പ്രതിയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

അബുദാബിയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. അധ്യാപകന്റെ മര്‍ദ്ദനത്തിന് പിന്നാലെ കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. 20 ദിവസത്തോളം കുട്ടികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്വേഷണത്തിലും കോടതിക്കുള്ളിലും പ്രതി കുറ്റം സമ്മതിച്ച് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. സിസിടിവി ദൃശ്യങ്ങളിലും പ്രതി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത് വ്യക്തമായിരുന്നു.

ക്ലാസ്മുറിയില്‍ അച്ചടക്കം ഇല്ലാത്തത് കൊണ്ടും പഠിപ്പിക്കുന്ന സമയത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയതിനാലുമാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതെന്ന് പ്രതി പറഞ്ഞു. ക്ലാസ്മുറിക്കുള്ളില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നത് ക്രമസമാധാനം ലംഘിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. പ്രതിയുടെ പെരുമാറ്റം കൃത്യമായ നിയമലംഘനമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു. പിന്നാലെയാണ് കോടതി പ്രതിക്ക് കര്‍ശന ശിക്ഷ നല്‍കിയത്.

Content Highlights: Abu Dhabi Criminal Court has imposed a strict punishment on a teacher for students incident. The ruling highlights the importance of protecting students and ensuring their safety in educational institutions

dot image
To advertise here,contact us
dot image