

മലയാളി യുവാവിനെ സൗദി അറേബ്യയിലെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ ഉപ്പട സ്വദേശി അച്ചക്കോട്ടിൽ റെജിയുടെയും ശാന്തിയുടെയും മകൻ അനന്തു (24) ആണ് മരിച്ചത്. ഏഴുമാസം മുൻപാണ് അനന്തു പുതിയ വിസയിൽ റിയാദിലെത്തിയത്. ദിരിയ്യയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായി ജോയി ചെയ്തു വരികയായിരുന്നു.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, വെെസ് ചെയർമാൻ ഷറഫു പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരായ നസീർ കണ്ണീരി, ജാഫർ വീമ്പൂർ, ഷറഫൂദ്ദീൻ തേഞ്ഞിപ്പാലം, അബ്ദുൾ റഹ്മാൻ ചേലേമ്പ്ര, അനന്തുവിന്റെ ബന്ധു ഷിബു എന്നിവരാണ് നടപടിക്രമങ്ങൾക്ക് രംഗത്തുള്ളത്.
Content Highlights: Young expatriate from Malappuram has passed away in Riyadh, Saudi Arabia, prompting condolences from the Malayali community.