നായികയായി അമല പോൾ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

'ഉയിര്‍' എന്ന സിനിമയ്ക്ക് ശേഷം എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

നായികയായി അമല പോൾ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു
dot image

വര്‍ഗ്ഗം, വാസ്തവം, ശിക്കാര്‍, ജോസഫ് തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയ സിനിമകളൊരുക്കിയ എം പത്മകുമാര്‍ 'ഉയിര്‍' എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ ഇന്ന് നടന്നു. അമല പോളാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. രാജ്സാഗര്‍ ഫിലിംസിന്റെ ബാനറില്‍ രമേഷ് ഗോപിനാഥനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിര്‍മ്മാതാവ് രമേഷ് ഗോപിനാഥന്റെ മാതാവ് ഉഷ ശ്രീധരന്‍, ഭാര്യ ശ്രിഷ രമേഷ്, മക്കള്‍ നന്ദിത, അഭിനവ്, സഹോദരിമാര്‍ റീജ, രാജി എന്നിവര്‍ ചേര്‍ന്ന് ദദ്രദീപം കൊളുത്തി. മുന്‍ മന്ത്രി വത്സരാജ്, സുധാകരന്‍, മമ്പറം ദിവാകരന്‍, കലാസംഘം ഹംസ, ഖാദര്‍ ഹസന്‍, റാസ സലിം, സുജന്‍, രജിലാല്‍, ജിത്തു എന്നിവരും ചടങ്ങില്‍ ദദ്രദീപം തെളിയിക്കുകയുണ്ടായി. മാഹി എം എല്‍ എ അശോക് കുമാര്‍ ക്ലാപ്പടിച്ചു. ലിബര്‍ട്ടി ബഷീര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

അമല പോള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ വിജയ് ബാബു, ഇര്‍ഷാദ്, കോട്ടയം നസീര്‍, ബിനു പപ്പു, ഇന്ദ്രന്‍സ്, റോണി ഡേവിഡ് രാജ്, ദീപന്‍ ശിവരാമന്‍, ആദ്യ അമിത് എന്നിവരടങ്ങുന്ന വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. എം പി സുനീഷ് കുമാറാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഷംനാസ് എം അഷ്റഫ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, സുജന്‍ കുമാര്‍ ലൈന്‍ പ്രൊഡ്യൂസറായും പ്രവര്‍ത്തിക്കുന്നു.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. നന്ദഗോപന്‍, കെ കെ നിഷാദ് എന്നിവര്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഹരിനാരായണന്‍, മുത്തു, വിവേക് മുഴക്കുന്ന് എന്നിവര്‍ വരികളെഴുതുന്നു. എഡിറ്റര്‍: സൂരജ് ഇ എസ്, ആര്‍ട്ട്: സാബുറാം, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മേക്കപ്പ്: രതീഷ് അമ്പാടി, വസ്ത്രലങ്കാരം: സമീറ സനീഷ്, നൃത്തസംവിധാനം: ദിനേഷ് കുമാര്‍, അനു വിശ്വനാഥ്, സ്റ്റണ്ട്‌സ്: പി സി സ്റ്റണ്ട്‌സ്, മൈക്കിള്‍, അഷറഫ് ഗുരുക്കള്‍,

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കെ ജെ വിനയന്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: ആകാശ് എം, സാജി മൂണ്ടൂര്‍, രാഹുല്‍ കൃഷ്ണന്‍ വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: തോബിയാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അഷ്റഫ് പഞ്ഞാര, ഫിനാന്‍സ് കണ്‍ട്രോളര്‍: അനില്‍ കുമാര്‍ മാങ്കാവ്, ഫിനാന്‍സ് മാനേജര്‍മാര്‍: ബിജു പാറയ്ക്കല്‍, എം കെ ദിലീപ് കുമാര്‍, ആദിത്യന്‍ സി, സ്റ്റില്‍സ്: സിബി, പി ആര്‍ ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.

Content Highlights: M Padkumar's new movie starring Amala Paul starts shooting

dot image
To advertise here,contact us
dot image