സൗദി പ്രവാസികൾക്ക് തിരിച്ചടി; സ്കിൽ ടെസ്റ്റ് ഫീസ് ഇരട്ടിയാക്കി, അപ്പോയിന്റ്മെന്റിന് നൽകണം വൻ തുക

സൗദിയിലേക്കുള്ള ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ തൊഴിൽ വിസകൾ സ്റ്റാമ്പ് ചെയ്യാൻ നിലവിൽ സ്കിൽ ടെസ്റ്റ് വെരിഫിക്കേഷൻ നിർബന്ധമാണ്

സൗദി പ്രവാസികൾക്ക് തിരിച്ചടി; സ്കിൽ ടെസ്റ്റ് ഫീസ് ഇരട്ടിയാക്കി, അപ്പോയിന്റ്മെന്റിന് നൽകണം വൻ തുക
dot image

സൗദി അറേബ്യയിൽ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള സ്കിൽ വെരിഫിക്കേഷൻ ടെസ്റ്റ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. ടെസ്റ്റ് ഫീസ് ഇരട്ടിയായതോടെ അനുബന്ധ ചെലവുകൾ ഉൾപ്പെടെ അപ്പോയിന്റ്മെന്റിന് മാത്രം 12,000-ത്തോളം രൂപ നൽകണം. പരീക്ഷ വിജയിച്ചാൽ മാത്രമേ വിസ സ്റ്റാമ്പിങ് നടപടികൾ പൂർത്തിയാക്കാനാകൂ. സൗദിയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഉൾപ്പെടെ തീരുമാനം തിരിച്ചടിയാണ്.

തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ ആവശ്യമായ സ്കിൽ ടെസ്റ്റിന് നേരത്തെ ഏകദേശം 5,000 രൂപയായിരുന്നു ഫീസ് നൽകേണ്ടിയിരുന്നത്. ഇപ്പോഴത് 12,000-ത്തോളം രൂപ ചിലവ് വരുമെന്നാണ് മുംബൈ കേന്ദ്രമായുള്ള ട്രാവൽസ് ഏജൻസികൾ വ്യക്തമാക്കുന്നത്. സൗദിയിലേക്കുള്ള ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ തൊഴിൽ വിസകൾ സ്റ്റാമ്പ് ചെയ്യാൻ നിലവിൽ സ്കിൽ ടെസ്റ്റ് വെരിഫിക്കേഷൻ നിർബന്ധമാണ്. ഈ ടെസ്റ്റ്‌ പാസാകുന്നവർക്ക് മാത്രമാണ് വിസ സ്റ്റാമ്പിങ് നടപടികൾ പൂർത്തീകരിക്കാനാകൂ.

സ്കിൽ ടെസ്റ്റിൽ പങ്കെടുക്കാൻ നിശ്ചിത ഫീസ് അടച്ച്‌ തീയതിയും കേന്ദ്രവും ഉറപ്പാക്കി പ്രാക്ടിക്കൽ, തിയറി പരീക്ഷകൾ എഴുതണം. റിക്രൂട്ട്‌മെന്റ് നടപടികൾക്ക് മുന്നോടിയായി സൗദി തൊഴിൽ മാർക്കറ്റിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ തൊഴിലാളികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ ടെസ്റ്റ്. പരീക്ഷ വിജയിക്കാതെ വിസ സ്റ്റാമ്പിംഗ് പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കില്ല.

ടെസ്റ്റ്‌ പാസ് ആകുന്നവർക്ക് അംഗീകാരത്തോടെ കരാറുമായി മുന്നോട്ട് പോവുകയും വിസ പ്രൊസസിംഗ് തുടർന്നു നടത്തുകയും ചെയ്യാം. ടെസ്റ്റിൽ വിജയിക്കാത്ത തൊഴിലാളിക്ക് വിസ സ്റ്റാമ്പ് ചെയ്യാനുള്ള നടപടികൾക്ക് യോഗ്യതയുണ്ടാവില്ല. റിക്രൂട്ട്‌മെന്റ് ഓഫീസ് കരാർ നിരസിക്കുകയും പകരം മറ്റൊരു ഉദ്യോഗാർത്ഥിയെ നിർദ്ദേശിക്കുകയും വേണം. കരാറുകൾ തടസ്സപ്പെടാതെ സുഗമമായി നടക്കാനും യോഗ്യതയുള്ള തൊഴിലാളികൾക്ക് മാത്രം വിസ ഉറപ്പാക്കാനുമാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

Content Highlights: Saudi Arabia has reportedly doubled the fee for skill tests, increasing the financial burden on expatriates seeking appointments. The fee hike affects workers required to complete the skill assessment process as part of employment-related procedures in the country.

dot image
To advertise here,contact us
dot image