അഴിമതിയും പദവി ദുരുപയോഗവും; സൗദിയിൽ 108 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

അറസ്റ്റിലായ ചിലരെ തുടർന്നുള്ള നിയമനടപടികൾക്ക് വിധേയമായി പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി അധികൃതർ അറിയിച്ചു.

അഴിമതിയും പദവി ദുരുപയോഗവും; സൗദിയിൽ 108 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ
dot image

സൗദി അറേബ്യയിൽ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തിൽ 108 സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് അഴിമതി വിരുദ്ധ അതോറിറ്റി. കൈക്കൂലി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാർക്കെതിരെ നടപടിയെടുത്തത്. അറസ്റ്റിലായ ചിലരെ തുടർന്നുള്ള നിയമനടപടികൾക്ക് വിധേയമായി പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി അധികൃതർ അറിയിച്ചു.

സർക്കാർ സ്ഥാപനങ്ങളിൽ സുതാര്യതയും സമഗ്രതയും ഉറപ്പുവരുത്തുന്നതിനായി ഓഗസ്റ്റിൽ അതോറിറ്റിയുടെ നേതൃത്വത്തിൽ 2,659 നിരീക്ഷണ പരിശോധനകളാണ് നടത്തിയത്. സാമ്പത്തിക, ഭരണപരമായ അഴിമതി കേസുകളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 352 സർക്കാർ ജീവനക്കാരെ കഴിഞ്ഞ മാസം അന്വേഷണവിധേയമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 108 ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Also Read:

ആഭ്യന്തരം, ആരോഗ്യം, നീതിപീഠം (ജസ്റ്റിസ്), വാണിജ്യം, മുനിസിപ്പാലിറ്റി ആൻഡ് ഹൗസിംഗ് എന്നീ മന്ത്രാലയങ്ങളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാണ് പിടിയിലായത്. കൈക്കൂലി വാങ്ങൽ, സ്വന്തം പദവി ദുരുപയോഗം ചെയ്ത് ക്രമക്കേട് നടത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അഴിമതിക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന സൗദി സർക്കാർ, എല്ലാ മന്ത്രാലയങ്ങളിലും വകുപ്പുകളിലും പരിശോധനകൾ തുടരുമെന്നും വ്യക്തമാക്കി.

Content Highlights: Saudi authorities have arrested 108 government officials in connection with alleged corruption and abuse of power. The arrests are part of ongoing efforts to strengthen integrity, accountability and oversight within government institutions.

dot image
To advertise here,contact us
dot image