

സൗദി അരാംകോ പ്ലാന്റ്, നജ്‌റാന്‍ മേഖലയിലെ വിമാനത്താവളം എന്നിവ ആക്രമിച്ചതായി ഹൂതി വിമതര്‍. നജ്‌റാന്‍ വിമാനത്താവളത്തിലെ സൈനിക കേന്ദ്രത്തിന് നേരെയാണ് ഡ്രോണ്‍ ആക്രമണം നടത്തിയിരിക്കുന്നത്. നജ്‌റാനിലെ അരാംകോ പ്ലാന്റിലും ആക്രമണമുണ്ടായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ആക്രമണം സൗദി സ്ഥിരീകരിച്ചിട്ടില്ല.
ഡ്രോണുകള്‍ ഉപയോഗിച്ച് രണ്ട് സൈനിക ഓപ്പറേഷനുകള്‍ വിജയകരമായി നടത്തിയിരിക്കുന്നു. ആദ്യത്തേത് നജ്‌റാന്‍ വിമാനത്താവളത്തിലെ സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ സ്ഥലവും, രണ്ടാമത്തേത് നജ്‌റാനിലെ അരാംകോ കേന്ദ്രത്തെ ലക്ഷ്യം വെച്ചുമായിരുന്നു എന്ന് സൈനിക വക്താവ് യഹ്യ സാരി ടെലിഗ്രാമിലെ ഒരു പ്രസ്താവനയില്‍ പറഞ്ഞു. വിമതര്‍ രാജ്യത്തിനെതിരെ ആക്രമണം ശക്തമാക്കുന്നതിനാല്‍ സൗദി അറേബ്യയ്ക്ക് ഹൂത്തികളെ നിയന്ത്രിക്കാന്‍ കഴിയില്ല എന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം അസംസ്‌കൃത എണ്ണ ഉത്പ്പാദന ക്വോട്ട വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാഖ് സൗദിയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചു. പ്രതിദിനം എണ്‍പത് ലക്ഷം മുതല്‍ ഒരു കോടി ബാരല്‍ വരെ ക്രൂഡ് ഓയില്‍ ഉത്പ്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ക്വോട്ട വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. നിലവില്‍ നാല്‍പത് ലക്ഷം ബാരലാണ് ഇറാഖിന് അനുവദിച്ചിരിക്കുന്ന അസംസ്‌കൃത എണ്ണയുടെ ക്വോട്ട. ആറ് വര്‍ഷത്തിനുള്ളില്‍ ഒരു കോടി ബാരല്‍ എണ്ണ ഉത്പ്പാദിപ്പിക്കുകയാണ് ഇറാഖിന്റെ ലക്ഷ്യം.
Content Highlight: Regional developments involving Najran Airport and a major energy facility in Saudi Arabia have drawn attention from authorities and observers across the Gulf region.