ഇംഗ്ലണ്ട് റൂട്ടിൽ; പാകിസ്താനെതിരെ ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സ് ജയം

പാകിസ്താനെതിരായ ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 103 റൺസിനും ജയിച്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ട് റൂട്ടിൽ; പാകിസ്താനെതിരെ ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സ് ജയം
dot image

പാകിസ്താനെതിരായ ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 103 റൺസിനും ജയിച്ച് ഇംഗ്ലണ്ട്. ടോസ് നേടിയ ആദ്യം ബൗൾ ചെയ്ത ഇംഗ്ലണ്ട് പാകിസ്താനെ ആദ്യ ഇന്നിങ്സിൽ 171 റൺസിന് ഓൾഔട്ടാക്കി. ഒല്ലി റോബിൻസൺ, ജോഷ് ടംഗ് എന്നിവർ അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി പാകിസ്താൻ ബാറ്റിങ് നിരയെ തകർത്തു.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 409 റൺസ് നേടി 238 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. ഹാരി ബ്രൂക്ക് 91, ജോർഡൻ കോക്സ് 73, ജോ റൂട്ട് 66, ഡാൻ ലോറൻസ് 51 എന്നിങ്ങനെ നിർണായക സംഭാവനകൾ നൽകി.

രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിന്റെ പേസ് ആക്രമണത്തിന് മുന്നിൽ പാകിസ്താന് പിടിച്ചുനിൽക്കാനായില്ല. ജോഫ്ര ആർച്ചർ, ഒല്ലി റോബിൻസൺ, ജോഷ് ടംഗ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ഇതോടെ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ മത്സരം അവസാനിച്ചു.

content highlights: england beat pakistan first test innings win joe root

dot image
To advertise here,contact us
dot image