സൗദിയിൽ കനത്ത അഴിമതി വിരുദ്ധ പരിശോധന; മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടക്കം 130 പേർ അറസ്റ്റിൽ

വിവിധ കേസുകളിലായി ആകെ 385 പേരെയാണ് അധികൃതർ ചോദ്യം ചെയ്തത്

സൗദിയിൽ കനത്ത അഴിമതി വിരുദ്ധ പരിശോധന; മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടക്കം 130 പേർ അറസ്റ്റിൽ
dot image

സൗദി അറേബ്യയിൽ അഴിമതി വിരുദ്ധ ക്യാമ്പെയ്ന്റെ ഭാഗമായി കഴിഞ്ഞ ജൂൺ മാസത്തിൽ നടത്തിയ വ്യാപക പരിശോധനകളിൽ 130 പേർ അറസ്റ്റിലായി. സൗദി പൗരന്മാരും വിദേശികളുമാണ് പിടിയിലായതെന്ന് അഴിമതി വിരുദ്ധ അതോറിറ്റിയായ 'ന സാഹ' അറിയിച്ചു. പൊതുപണം സംരക്ഷിക്കുന്നതിനും അഴിമതി തുടച്ചുനീക്കുന്നതിനുമായി അതോറിറ്റി നടത്തിയ 1,585 നിരീക്ഷണ പരിശോധനകൾക്കൊടുവിലാണ് നടപടി.

വിവിധ കേസുകളിലായി ആകെ 385 പേരെയാണ് അതോറിറ്റി ചോദ്യം ചെയ്തത്. ആഭ്യന്തരം, പ്രതിരോധം, ആരോഗ്യം, മുനിസിപ്പാലിറ്റി ആൻഡ് ഹൗസിങ്, ഇസ്ലാമിക് അഫയേഴ്സ് തുടങ്ങിയ പ്രമുഖ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കൈക്കൂലി വാങ്ങൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

പിടിയിലായ ചിലരെ തുടരന്വേഷണങ്ങൾക്കായി ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. കേസ് നടപടികൾ പൂർത്തിയാക്കി പ്രതികളെ എത്രയും വേഗം ബന്ധപ്പെട്ട കോടതികളിലേക്ക് മാറ്റുമെന്ന് അതോറിറ്റി വ്യക്തമാക്കി. സാമ്പത്തിക-ഭരണപരമായ അഴിമതികൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് വ്യക്തമാക്കിയ നസാഹ, പൊതുമുതൽ സംരക്ഷിക്കുന്നതിനായി അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾ അധികൃതരെ വിവരമറിയിക്കണമെന്നും അഭ്യർത്ഥിച്ചു.

Content Highlights: Saudi authorities have arrested 130 individuals, including officials from various ministries, during an extensive anti-corruption campaign. The operation underscores the Kingdom's continued efforts to strengthen transparency, accountability, and the enforcement of anti-corruption laws.

dot image
To advertise here,contact us
dot image